Pragya Singh Thakur| എംബിഎം കോളജിൽ നമസ്‌കാരത്തിന് പ്രവേശിക്കുന്നത് വിലക്കണമെന്ന് പ്രഗ്യ സിങ് താക്കൂർ

author img

By

Published : Nov 21, 2021, 10:28 PM IST

Pragya Singh Thakur  പ്രഗ്യ സിങ് താക്കൂർ  എംബിഎം കോളജിൽ നമസ്‌കാരം  എംബിഎം കോളജ്  MBM college  ban entry to MBM college for Namaz  Letter of BJP MP Pragya Singh Thakur  ഭോപ്പാൽ ഡിവിഷണൽ കമ്മീഷണർ  Bhopal Divisional Commissioner  majaar  മജാർ  Loudspeakers at mosques to offer azaan  ഉച്ചഭാഷിണിയിലൂടെ അസാൻ പ്രാർഥന  അസാൻ  azaan  Sadhvi Pragya

നമസ്‌കരിക്കാൻ എംബിഎം കോളജിൽ അനധികൃതമായി ആളുകൾ പ്രവേശിക്കുന്നുവെന്നും തടയണമെന്നും (ban entry to MBM college for Namaz) ആവശ്യപ്പെട്ട് ഭോപ്പാൽ ഡിവിഷണൽ കമ്മിഷണർക്ക് ബിജെപി എംപി പ്രഗ്യ സിങ് താക്കൂറിന്‍റെ കത്ത് (Letter of BJP MP Pragya Singh Thakur).

ഭോപ്പാൽ : നമസ്‌കരിക്കാൻ എന്ന പേരിൽ എംബിഎം കോളജിൽ ആളുകൾ അനധികൃതമായി പ്രവേശിക്കുന്നുവെന്നും ഇത് തടയണമെന്നും (ban entry to MBM college for Namaz) ആവശ്യപ്പെട്ട് ഭോപ്പാൽ ഡിവിഷണൽ കമ്മിഷണർക്ക് ബിജെപി എംപി പ്രഗ്യ സിങ് താക്കൂറിന്‍റെ കത്ത് (Letter of BJP MP Pragya Singh Thakur).

അടുത്തിടെയാണ് എം‌ബി‌എം കോളജിൽ നടന്ന പൊതു പങ്കാളിത്ത സമിതിയുടെ യോഗത്തിൽ പ്രഗ്യ സിങ് പങ്കെടുത്തത്. ക്യാമ്പസിലും "മജാറി"ലും (majaar (tomb)) സാമൂഹിക വിരുദ്ധരുടെ വരവിനെ കുറിച്ച് ചില പ്രവർത്തകർ അവരെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ അറിയിക്കാൻ അധികാരികൾക്കും ബിജെപി എംപി നിർദേശം നൽകി.

ALSO READ: Article 370 : ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്‌മീരിലെ നിരവധി പ്രശ്നങ്ങള്‍ക്ക് പരിഹാരമായെന്ന് മുഖ്‌താര്‍ അബ്ബാസ് നഖ്‌വി

നേരത്തേ സെൻട്രൽ സ്കൂൾ വളപ്പിലെ അനധികൃത നിർമാണത്തിനെതിരെ (illegal construction in Central School premises) പ്രഗ്യ സിങ് എതിർപ്പ് ഉന്നയിച്ചിരുന്നു. പ്രദേശവാസികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ അവർ ഭരണകൂടത്തിന് നിർദ്ദേശം നൽകി.

ഇസ്ലാം പള്ളികളിൽ ഉച്ചഭാഷിണിയിലൂടെ ആസാൻ പ്രാർഥന നടത്തുന്നതിനെതിരെയും (Loudspeakers at mosques to offer azaan) ബിജെപി എംപി വിവാദ പരാമർശം നടത്തിയിരുന്നു. അതിരാവിലെ ഉച്ചഭാഷിണിയിലൂടെ പ്രാർഥനകൾ നടത്തുന്നത് ആളുകളുടെ ഉറക്കം കെടുത്തുന്നുവെന്നായിരുന്നു പ്രഗ്യ സിങിന്‍റെ പരാമർശം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.