Fuel Price | കരുതല്‍ ശേഖരത്തില്‍ നിന്നെടുക്കുന്നു ; ഇന്ധനവില കുറയ്ക്കാന്‍ കേന്ദ്ര ഇടപെടല്‍

author img

By

Published : Nov 23, 2021, 8:21 PM IST

petroleum ministry  fuel price hike  Petroleum Reserves  central government  ഇന്ധന വിലയില്‍ കേന്ദ്ര സര്‍ക്കാറിന്‍റെ സുപ്രധാന നീക്കം  ഇന്ധന വില വര്‍ധനവ്  ഇന്ധന വില  fuel price

രാജ്യത്തിന്‍റെ കരുതല്‍ ശേഖരത്തില്‍ (Petroleum Reserves) നിന്നും 50 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ (crude oil) വിപണിയിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി : രാജ്യത്ത് ഇന്ധന വില (fuel price) കുറയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന നീക്കത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്തിന്‍റെ കരുതല്‍ ശേഖരത്തില്‍ (Petroleum Reserves) നിന്നും 50 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ (crude oil) വിപണിയിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു.

ലോകത്തെ പ്രധാന ഊർജ ഉപഭോക്താക്കളായ യുഎസ്‌, ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളും സമാന നീക്കം പ്രഖ്യാപിച്ചിരുന്നു. ഇതോടെ കൂടിയാലോചനകള്‍ക്ക് ശേഷം ഇവര്‍ക്ക് സമാന്തരമായാവും ഇന്ത്യയും സ്വന്തം ശേഖരത്തില്‍നിന്നുള്ള ക്രൂഡ്‌ ഓയില്‍ വിപണിയിലെത്തിക്കുക.

also read: Punjab Election | ഓട്ടോ ഡ്രൈവറുടെ വീട്ടിലെത്തി ഭക്ഷണം കഴിച്ച് കെജ്‌രിവാള്‍

പലവിധ പ്രതിസന്ധികളാല്‍ ക്ഷാമമുണ്ടാകുമ്പോള്‍ ഇന്ധനം ഉറപ്പാക്കാനാണ് ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ കരുതല്‍ ശേഖരം സാധ്യമാക്കുന്നത്. രാജ്യത്തെ ക്രൂഡ് ഓയിൽ കമ്പനികളുടെ സംഭരണത്തിന് പുറമേയാണിത്. അതേസമയം ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നതില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യയ്‌ക്ക്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.