Covid Variant Omicron | ഒമിക്രോണ്‍ വകഭേദം : കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി
Updated on: Nov 28, 2021, 7:17 AM IST

Covid Variant Omicron | ഒമിക്രോണ്‍ വകഭേദം : കൊവിഡ് മാനദണ്ഡങ്ങള്‍ ഉറപ്പുവരുത്തണമെന്ന് പ്രധാനമന്ത്രി
Updated on: Nov 28, 2021, 7:17 AM IST
Narendra Modi On Omicron | കൊവിഡ് വകഭേദങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിൽ നിന്ന് വരുന്നവർ മാർഗനിർദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി
ന്യൂഡൽഹി : ഒമിക്രോണ്‍ വകഭേദത്തിന്‍റെ പശ്ചാത്തലത്തില്‍ കൊവിഡ് സാഹചര്യം വിലയിരുത്താന്‍ അവലോകനയോഗം ചേർന്ന് പ്രധാനമന്ത്രി. ഇന്ത്യയിൽ ഉടലെടുത്തേക്കാവുന്ന സാഹചര്യം യോഗത്തിൽ ചർച്ചയായി. പുതിയ വകഭേദങ്ങൾ സ്ഥിരീകരിക്കപ്പെടുന്ന സാഹചര്യത്തിൽ കര്‍ശന ജാഗ്രത പാലിക്കണമെന്ന് യോഗം വിലയിരുത്തി.
Prime Minister On Omikron : കൊവിഡ് വകഭേദങ്ങൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിൽ നിന്ന് വരുന്നവർ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഉദ്യോഗസ്ഥർക്ക് നരേന്ദ്രമോദി നിർദേശം നൽകി. സംസ്ഥാന-ജില്ലാ തലങ്ങളിൽ ശരിയായ രീതിയിൽ അവബോധമുണ്ടെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തണം. ജനം ഉത്തരവാദിത്തത്തോടെ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യർഥിച്ചു.
READ MORE: ഒമിക്രോണ്‍: ലോകരാജ്യങ്ങളുടെ നിയന്ത്രണം നീതിരഹിതമെന്ന് ദക്ഷിണാഫ്രിക്ക: Omicron Covid variant
രാജ്യത്തെ രണ്ടാം ഡോസ് വാക്‌സിനേഷൻ വർധിപ്പിക്കാനും പ്രധാനമന്ത്രി നിർദേശം നൽകി. വാക്‌സിനേഷനിൽ രാജ്യം കൈവരിക്കുന്ന പുരോഗതിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു. വെള്ളിയാഴ്‌ച 73. 58 ലക്ഷം ഡോസിലധികം വാക്‌സിനാണ് രാജ്യത്ത് വിതരണം ചെയ്‌തത്. ഇതോടെ കൊവിഡ് വാക്‌സിനേഷൻ കവറേജ് 121.06 കോടിയായി.
കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗഭ, പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി പി.കെ മിശ്ര, കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷൺ, നിതി ആയോഗ് അംഗം ഡോ. വി കെ പോൾ എന്നിവരാണ് യോഗത്തിൽ പങ്കെടുത്തത്.
