കൈവിട്ട് കൊവിഡ് കേസുകൾ.. കര്‍ണാടകയില്‍ കോണ്‍ഗ്രസ്‌ പദയാത്ര പിന്‍വലിച്ചു

author img

By

Published : Jan 13, 2022, 2:53 PM IST

Mekedatu padayatra: Congress withdraws padayatra  Karnataka government on Thursday began a crackdown on the Congress leaders  Four FIR registered against Congress leaders  കര്‍ണാടകയിലെ കോണ്‍ഗ്രസ്‌ പദയാത്ര  കര്‍ണാടകയിലെ കൊവിഡ്‌ സാഹചര്യം

രാമനഗര ജില്ലയില്‍ കാവേരിക്ക്‌ കുറുകെ ജലസംഭരണി പണിയണമെന്നാവശ്യപ്പെട്ട്‌ ഈ മാസം ഒമ്പതിനാണ്‌ കോണ്‍ഗ്രസ്‌ പദയാത്ര ആരംഭിച്ചത്‌.

ബംഗളൂരു: കൊവിഡ്‌ കേസുകള്‍ വര്‍ധിക്കുന്ന സഹാചര്യത്തില്‍ കര്‍ണാടകയില്‍ പദയാത്ര പിന്‍വലിച്ച്‌ കോണ്‍ഗ്രസ്‌. കര്‍ണാടകയിലെ രാമനഗര ജില്ലയില്‍ കാവേരിക്ക്‌ കുറുകെ ജലസംഭരണി പണിയണമെന്നാവശ്യപ്പെട്ട്‌ ഈ മാസം ഒമ്പതിനാണ്‌ കോണ്‍ഗ്രസ്‌ പദയാത്ര ആരംഭിച്ചത്‌.

കൊവിഡ്‌ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പദയാത്രയ്‌ക്ക്‌ അനുമതി നല്‍കിയതിനെ കര്‍ണാടക ഹൈക്കോടതി കര്‍ണാടക സര്‍ക്കാറിനെ വിമര്‍ശിച്ചിരുന്നു. തുടര്‍ന്ന്‌ സര്‍ക്കാര്‍ പദയാത്രയ്‌ക്ക്‌ നല്‍കിയ അനുമതി പിന്‍വലിച്ചു. ഇതേ തുടര്‍ന്നാണ്‌ കര്‍ണാടക പ്രദേശ്‌ കോണ്‍ഗ്രസ്‌ അധ്യക്ഷനായ ഡി.കെ ശിവകുമാറും മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യടക്കമുള്ള മുതിർന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ യോഗം ചേര്‍ന്ന്‌ പദയാത്ര നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചത്‌.

ALSO READ:'ദളിതരോടും കര്‍ഷകരോടും യുവാക്കളോടും ബിജെപി സര്‍ക്കാര്‍ നീതി കാട്ടിയില്ല'; യുപി മന്ത്രിസഭയില്‍ നിന്ന് രാജിവച്ച ദാര സിങ് ചൗഹാന്‍ ഇടിവി ഭാരതിനോട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.