പട്ടാപ്പകല്‍ യുവാവിനെ റോഡില്‍ കുത്തിക്കൊന്നു ; നടുക്കുന്ന വീഡിയോ

author img

By

Published : Jun 21, 2022, 5:01 PM IST

Updated : Jun 21, 2022, 5:45 PM IST

Man was Stabbed to death  stabbed to death by a man in public area at Ajjihalli Circle  യുവാവിനെ റോഡില്‍ വച്ച് വെട്ടിക്കൊന്നു  പട്ടാപ്പകല്‍ യുവാവിനെ വെട്ടിക്കൊന്നു

സാക്കിറിനെ കൈയില്‍ കരുതിയ കത്തി കൊണ്ട് നിരന്തരം കുത്തുകയായിരുന്നു. ഇതോടെ ഇയാള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു

ദാവൻഗെരെ (കര്‍ണാടക) : അജ്ജിഹള്ളിയില്‍ പട്ടാപ്പകല്‍ യുവാവിനെ കുത്തിക്കൊന്നു. നല്ലൂര്‍ വില്ലേജ് സ്വദേശിയായ സാക്കിറാണ് കൊല്ലപ്പെട്ടത്. അക്രമി സലീമിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു ആക്രമണം.

പട്ടാപ്പകല്‍ യുവാവിനെ റോഡില്‍ കുത്തിക്കൊന്നു ; നടുക്കുന്ന വീഡിയോ

സാക്കിറിനെ കൈയില്‍ കരുതിയ കത്തി കൊണ്ട് നിരന്തരം കുത്തുകയും വെട്ടുകയുമായിരുന്നു. ഇതോടെ ഇയാള്‍ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഇതിനിടെ ഇതുവഴി പോയ ഒരാള്‍ ആക്രമണ രംഗങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു.

Also Read: വീഡിയോ: പട്ടാപകല്‍ നടുറോഡില്‍ ഫിനാന്‍സ് കമ്പനി ജീവനക്കാരനെ വെട്ടിക്കൊന്നു

പൊലീസ് സംഭവ സ്ഥലത്ത് എത്തി സാക്കിറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആക്രമണത്തിന്‍റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കൊലപാതക കാരണം സംബന്ധിച്ച് ചന്നഗിരി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

Last Updated :Jun 21, 2022, 5:45 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.