'കാളി' പോസ്റ്റര്‍ ; ലീന മണിമേഖലയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്

'കാളി' പോസ്റ്റര്‍ ; ലീന മണിമേഖലയ്‌ക്കെതിരെ കേസെടുത്ത് ഡല്‍ഹി പൊലീസ്
അഭിഭാഷകൻ വിനീത് ജിൻഡാൽ ഡൽഹി സൈബർ സെല്ലിന് നൽകിയ പരാതിയിലാണ് എഫ്ഐആർ
ന്യൂഡല്‍ഹി : ഡോക്യുമെന്‍ററി സംവിധായിക ലീന മണിമേഖല മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയിൽ എഫ്ഐആർ. കാളി എന്ന ഡോക്യുമെന്‍ററിയുടെ പോസ്റ്റർ ഹിന്ദു സമൂഹത്തിന്‍റെ വികാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകൻ വിനീത് ജിൻഡാൽ സൈബർ സെല്ലിന് നൽകിയ പരാതിയിലാണ് കേസെടുത്തത്.
ഡോക്യുമെന്‍ററിയിൽ നിന്ന് ആക്ഷേപകരമായ ഫോട്ടോയും ക്ലിപ്പും നിരോധിക്കണമെന്ന് അഭിഭാഷകൻ പരാതിയിൽ ആവശ്യപ്പെടുന്നു. കാളീദേവിയുടെ വേഷത്തില്‍ സ്ത്രീ സിഗരറ്റ് വലിക്കുന്നതാണ് പോസ്റ്ററിലുള്ളത്. പശ്ചാത്തലത്തിൽ എൽജിബിടി സമൂഹത്തെ പ്രതിനിധീകരിക്കുന്ന കൊടിയുമുണ്ട്.
ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ആസൂത്രിതവും ദുരുദ്ദേശപരവുമായ പ്രവൃത്തിയാണിതെന്നും ഐപിസി സെക്ഷൻ 295A, 298, 505, 34, ഐടി ആക്‌ട് - 67 വകുപ്പുകൾ പ്രകാരം ഇത് കുറ്റകരമാണെന്നും ജിൻഡാൽ പരാതിയിൽ ആരോപിക്കുന്നു.
