Jailer Actor Marimuthu Passed Away : ജയിലര്‍ നടന്‍ മാരിമുത്തു അന്തരിച്ചു ; മരണം സീരീയല്‍ ഡബ്ബിങ്ങിനിടെ
Jailer Actor Marimuthu Passed Away : ജയിലര്‍ നടന്‍ മാരിമുത്തു അന്തരിച്ചു ; മരണം സീരീയല്‍ ഡബ്ബിങ്ങിനിടെ
Tamil Industry Condolences to Marimuthu മാരിമുത്തുവിന്‍റെ അപ്രതീക്ഷിത വിയോഗം തമിഴ് സിനിമാമേഖലയെ ഞെട്ടിച്ചിരിക്കുകയാണ്
ചെന്നൈ : പ്രശസ്‌ത തമിഴ് നടനും സംവിധായകനുമായ മാരിമുത്തു അന്തരിച്ചു. (Jailer Actor Marimuthu Passed Away). 56 വയസ്സായിരുന്നു. ചെന്നൈ വടപളനിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
വെള്ളിയാഴ്‌ച രാവിലെ സഹപ്രവർത്തകനായ കമലേഷിനൊപ്പം 'എതിർ നീചൽ' (Ethir Neechal) എന്ന ടെലിവിഷന്‍ ഷോയ്ക്ക് വേണ്ടി ചെന്നൈയിലെ സ്‌റ്റുഡിയോയില്‍ ഡബ്ബ് ചെയ്യുകയായിരുന്നു അദ്ദേഹം. ഇതിനിടെ 8.30 ഓടെ സ്‌റ്റുഡിയോയില്‍ കുഴഞ്ഞുവീണു. ഉടന്‍ തന്നെ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ചെന്നൈ വടപളനിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.
നിലവില്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തില്‍ ആദരാഞ്‌ജലികള്‍ അര്‍പ്പിക്കാന്‍ നിരവധി സഹപ്രവര്‍ത്തകര്‍ എത്തുന്നുണ്ട്. ശേഷം ചെന്നൈയിലെ (വിരുഗമ്പക്കത്തെ) വസതിയില്‍, അദ്ദേഹത്തിന്‍റെ ഭൗതിക ശരീരം പൊതുദർശനത്തിന് വയ്‌ക്കും. പിന്നീട് ജന്മനാടായ തേനി ജില്ലയിലെ വാരസനാടിനടുത്തുള്ള ഗ്രാമത്തിലേക്ക് കൊണ്ടുപോയി അവിടെ സംസ്‌കാര ചടങ്ങുകൾ നടത്തും.
അദ്ദേഹത്തിന്‍റെ അപ്രതീക്ഷിത വിയോഗം തമിഴ് സിനിമാമേഖലയെ ഞെട്ടിച്ചിരിക്കുകയാണ്. സിനിമാമേഖലയിലെ നിരവധി പ്രമുഖരും ആരാധകരും അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ ദുഖം രേഖപ്പെടുത്തി എക്‌സില്‍ (ട്വിറ്റര്‍) എത്തിയിട്ടുണ്ട്.
നെല്‍സണ്‍ ദിലീപ്‌കുമാറിന്‍റെ രജനികാന്ത് ചിത്രം 'ജയിലറാ'ണ് (Jailer) മാരിമുത്തുവിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസായ ചിത്രം (Marimuthu latest release Jailer). അഭിനയത്തിനും സംവിധാനത്തിനും പുറമെ അദ്ദേഹം 50ലധികം സിനിമകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കോളിവുഡില്‍ ഒരു സംവിധായകന്‍ ആവുക എന്ന സ്വപ്‌നവുമായി തേനിയിലെ തന്‍റെ വീട്ടിൽ നിന്നും ഒളിച്ചോടിയതായി മാരിമുത്തു മുമ്പൊരിക്കല്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. 2008ൽ പുറത്തിറങ്ങിയ 'കണ്ണും കണ്ണും' (Marimuthu directorial debut Kannum Kannum) എന്ന സിനിമയിലൂടെ സംവിധായകനായി അദ്ദേഹം അരങ്ങേറ്റം കുറിച്ചു. നിരവധി സിനിമകളില്‍ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചും ശ്രദ്ധനേടി.
കരിയറിന്‍റെ ആദ്യ നാളുകളിൽ ഗാനരചയിതാവ് വൈരമുത്തുവുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു. നിരവധി തമിഴ് സിനിമകളിൽ സഹ സംവിധായകനുമായിരുന്നു. 'വാലി', 'ജീവ', 'പരിയേറും പെരുമാൾ', 'ജയിലർ' തുടങ്ങി സിനിമകളിലെ അദ്ദേഹത്തിന്‍റെ അവിസ്‌മരണീയ പ്രകടനങ്ങള്‍ ഏറെ ശ്രദ്ധേയമാണ്. 2022 മുതൽ 'എതിർ നീചൽ' എന്ന തമിഴ് ടെലിവിഷൻ സീരിയലിന്‍റെ ഭാഗമായിരുന്നു അദ്ദേഹം.
ടെലിവിഷന്‍ സീരിയലുകളില്‍ നിന്നുള്ള അദ്ദേഹത്തിന്‍റെ, റീലുകൾ പലപ്പോഴും സോഷ്യൽ മീഡിയയില്‍ വൈറലാകാറുണ്ട്. അതേസമയം തന്‍റെ ശക്തമായ അഭിപ്രായങ്ങളിലൂടെയടക്കം യൂട്യൂബ് ഉള്‍പ്പടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ അദ്ദേഹം ശ്രദ്ധനേടാറുണ്ട്.
