നിങ്ങളുടെ ഇന്ന് (ജനുവരി 23 തിങ്കള്‍ 2023)

നിങ്ങളുടെ ഇന്ന് (ജനുവരി 23 തിങ്കള്‍ 2023)
ഇന്നത്തെ ജ്യോതിഷഫലം...
ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് ശുഭകരമായ ദിവസമായിരിക്കില്ല. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള പെരുമാറ്റം ഉണ്ടാകണമെന്നില്ല. കച്ചവടകാര്‍ക്ക് ഇന്ന് നല്ല ദിവസമല്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ സാധ്യത. ഇതിനായുള്ള മുന്‍കരുതലുകള്‍ എടുക്കണം. പ്രധാനപ്പെട്ട രേഖകളില്‍ ഒപ്പ് വയ്ക്കുകയാണെങ്കില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്.
കന്നി: നിങ്ങള്‍ക്കിന്ന് മികച്ച ഒരു ദിവസമായിരിക്കും. നിങ്ങളുടെ ലക്ഷ്യങ്ങള്‍ മറികടക്കാന്‍ സാധിക്കും. എന്നാല്‍ ഉച്ചയ്ക്ക് ശേഷം സാമ്പത്തികാവസ്ഥയെപ്പറ്റി നിങ്ങള്‍ ഉത്കണ്ഠാകുലനായിരിക്കും. നിസാരമായ കാര്യങ്ങള്‍ മനസിനെ അസ്വസ്ഥമാക്കാനിടയുണ്ട്. അതുകൊണ്ട് ആധ്യാത്മിക കാര്യങ്ങളിൽ മുഴുകുന്നത് ഏറെ ഗുണകരമായിരിക്കും.
തുലാം: സർക്കാരുമായി ബന്ധപ്പെട്ട ജോലികൾ നിങ്ങള്‍ക്ക് ഗുണകരമായിത്തീരും. നിങ്ങളുടെ കുട്ടികളുമായുള്ള നിങ്ങളുടെ ബന്ധം വളരെ മെച്ചപ്പെടും. വളരെ അടുത്ത സുഹ്യത്തുക്കളുമായി സന്തോഷകരമായി സമയം ചിലവഴിക്കാൻ നിങ്ങൾക്ക് ഇന്ന് സാധിക്കും.
വൃശ്ചികം: കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും വേണ്ട സഹായങ്ങള്‍ ചെയ്യാന്‍ ഇന്ന് നിങ്ങള്‍ക്ക് സാധിക്കും. ഇന്ന് ആരോഗ്യകരമായും സാമ്പത്തികപരമായും മികച്ച ദിവസമായിരിക്കും. പുതിയ ജീവിതം ആരംഭിക്കാനായി കാത്തിരിക്കുന്നവർക്ക് വൈകുന്നേരത്തോടുകൂടി വിവാഹ ആലോചനകൾ വരും.
ധനു: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഗുണകരമായതല്ലെങ്കിലും നാളെ മികച്ച ദിവസമായിരിക്കും. ജീവിത ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഒരു പാർട്ട്-ടൈം കോഴ്സിൽ ചേരാന്‍ സാധ്യതയുണ്ട്. ജീവിതാഭിലാഷങ്ങൾ ഒരിക്കലും കൈവിടരുത്.
മകരം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഏറ്റവും മികച്ചതായിരിക്കും. നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം പങ്കിട്ട നിമിഷങ്ങള്‍ ഓര്‍ത്ത് സന്തോഷിക്കും. സുഹൃത്തിനെ വിളിച്ച് സന്തോഷം പങ്കിടും.
കുംഭം: നിങ്ങള്‍ക്കിന്ന് സാമ്പത്തികമായി മികച്ച ദിനമായിരിക്കില്ല. എന്നാല്‍ ജീവിതത്തില്‍ പാലിക്കേണ്ട ഏറ്റവും മഹത്തായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് വ്യക്തമായ കാഴ്ചപാട് ഉണ്ടാകാന്‍ ഇടയാക്കുന്ന കാര്യങ്ങളുണ്ടായേക്കാം. അത് നിങ്ങളുടെ ജീവിതത്തെ കൂടുതല്‍ ചിട്ടയുള്ളതാക്കും. മറ്റുള്ളവരുടെ ഉപദേശങ്ങള്‍ സ്വീകരിക്കുന്നതില്‍ യാതൊരു പ്രയാസവും തോന്നേണ്ടതില്ല.
മീനം: ഇന്ന് നിങ്ങൾക്ക് മനക്ലേശത്തിന്റെ ആവശ്യമില്ല. നിങ്ങളിന്ന് കൂടുതല്‍ ക്ഷമയുള്ളവനായിരിക്കും അതുകൊണ്ട് മറ്റുള്ളവരോട് ക്ഷമിക്കും. എന്നാല്‍ മറ്റുള്ളവർ നിങ്ങളെ ചൂഷണം ചെയ്യാതെ സൂക്ഷിക്കണം.
മേടം: ഭാവി ജീവിതത്തിന് വേണ്ട തീരുമാനങ്ങള്‍ എടുക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ സാമാന്യബോധമുണ്ടായിരിക്കുന്നത് നല്ലതാണ്. നിങ്ങള്‍ കണക്ക് കൂട്ടലുകള്‍ നടത്തുകയും നല്ലവരില്‍ നിന്ന് മാര്‍ഗ നിര്‍ദേശങ്ങള്‍ തേടുകയും ചെയ്യുക.
ഇടവം: വാദപ്രതിവാദങ്ങളുടെ ഛായയായിരിക്കും നിങ്ങളുടെ ഇന്നത്തെ ദിവസത്തിന് നിറം പകരുന്നത്. ഉച്ചതിരിഞ്ഞ് നിങ്ങള്‍ സുഹൃത്തുക്കളുമായി വളരെ നീണ്ട ബിസിനസ് ചര്‍ച്ചകള്‍ നടത്തിയേക്കാം. വൈകുന്നേരം നിങ്ങളുടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ സാധിക്കും. നിങ്ങള്‍ക്ക് ഇണയുമായി കൂടുതല്‍ സ്നേഹം പങ്കിടാന്‍ സാധിക്കും.
മിഥുനം: നിങ്ങള്‍ ഇന്ന് മതപരമായ കാര്യങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കും. മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാന്‍ ശ്രദ്ധിക്കണം. സാമ്പത്തിക പ്രയാസങ്ങള്‍ വരാതെ ശ്രദ്ധിക്കണം. നിങ്ങള്‍ക്ക് ചുറ്റമുള്ളവരെ സഹായിക്കാന്‍ നിങ്ങള്‍ ഇന്ന് സമയം കണ്ടെത്തും.
കര്‍ക്കടകം: ഇന്ന് നിങ്ങള്‍ക്ക് എല്ലാവിധത്തിലും വെല്ലുവിളികള്‍ നേരിടേണ്ടി വരും. നിങ്ങള്‍ക്ക് ആത്മവിശ്വാസം കുറയാനിടയുണ്ട്. നിശ്ചയദാര്‍ഢ്യത്തോടെ പെരുമാറേണ്ട സന്ദര്‍ഭങ്ങളില്‍ പോലും നിങ്ങള്‍ക്ക് അങ്ങനെ പെരുമാറാനാവില്ല. നിങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ളവര്‍ക്കൊപ്പം നിങ്ങള്‍ക്ക് സമയം ചെലവിടാനാകും.
