നിങ്ങളുടെ ഇന്ന് (ജനുവരി 22 ഞായർ 2023)

നിങ്ങളുടെ ഇന്ന് (ജനുവരി 22 ഞായർ 2023)
ഇന്നത്തെ ജ്യോതിഷഫലം...
ചിങ്ങം: ഇന്ന് അത്ര നല്ല ദിവസമായിരിക്കില്ല. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ അനിഷ്ടം കാണിക്കുകയും നിസ്സഹകരിക്കുകയും ചെയ്തേക്കാം. കാര്യങ്ങള്‍ ചെയ്യുന്നതില്‍ പ്രശ്നങ്ങളുണ്ടാകാം. എതിരാളികള്‍ കൂടുതല്‍ പ്രതിബന്ധങ്ങളുണ്ടാക്കിയേക്കും. മേലധികാരികളുമായി ഇടയാതിരിക്കുക. വീട്ടില്‍നിന്നുള്ള ചീത്ത വാര്‍ത്ത നിങ്ങളെ ഉത്കണ്ഠാകുലനാക്കും. ആരോഗ്യം തൃപ്തികരമാവില്ല. നിങ്ങളുടെ ജോലി അഭിനന്ദിക്കപ്പെടാതെ പോയേക്കാം. നിരാശയ്ക്ക് കീഴടങ്ങരുത്.
കന്നി: ഭക്ഷണം കഴിക്കുമ്പോൾ സൂക്ഷിക്കുക. ആമാശയസംബന്ധമായ അസുഖത്തിന് ഏറെ സാധ്യതയുണ്ട്. ഇന്ന് വിചാരിച്ചപോലെ കാര്യങ്ങള്‍ നീങ്ങില്ല. അപ്രതീക്ഷിത ചെലവുകളുണ്ടാകും. ഭൗതിക ചര്‍ച്ചകളില്‍ നിന്ന് അകന്നുനില്ക്കുക. ഊഹക്കച്ചവടത്തിനും മുതല്‍മുടക്കിനും ഇന്ന് അനുയോജ്യ ദിവസമല്ല. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവിടും.
തുലാം: മാനസിക സംഘര്‍ഷത്തിന്റെയും അതിവൈകാരികതയുടേയും ദിവസമാണ്. പ്രതികൂലചിന്തകള്‍ നിങ്ങളെ നിരാശനാക്കാം. കുടുംബ പ്രശ്നങ്ങള്‍ ഉത്കണ്ഠയുളവാക്കും. യാത്രയ്ക്ക് ശുഭകരമായ ദിവസമല്ല. കുളങ്ങള്‍, കിണറുകള്‍, നദികള്‍ എന്നിവയില്‍നിന്ന് അകന്ന് നില്ക്കുക. ഉറക്കമില്ലായ്മകൊണ്ട് ക്ഷീണവും മടുപ്പും തോന്നാം. കുടുംബ, വസ്തു തര്‍ക്കങ്ങളില്‍ നിന്ന് അകന്നുനില്ക്കുക.
വൃശ്ചികം: ദിവസം മുഴുവന്‍ ഉത്സാഹവും ഉന്മേഷവും തോന്നും. പുതിയ പദ്ധതികളും ദൗത്യങ്ങളും വന്നുചേരും. സഹപ്രവര്‍ത്തകര്‍ സഹായവും സഹകരണവും കാണിക്കും. അടുത്ത സുഹൃത്തിനേയോ ബന്ധുവിനേയോ കണ്ടുമുട്ടാന്‍ അവസരമുണ്ടാകും. ഇന്ന് ഏറ്റെടുക്കുന്ന ദൗത്യം വിജയിക്കും. സാമ്പത്തിക നേട്ടത്തിനും യോഗം കാണുന്നു. സഹോദരങ്ങള്‍ വഴി നേട്ടമുണ്ടാകും. പരീക്ഷകളിലും മത്സരങ്ങളിലും ഇന്ന് വിജയം ഉറപ്പ്. ഒരു ചെറിയ യാത്രയ്ക്കും സാധ്യത.
ധനു: സമ്മിശ്ര വികാരങ്ങള്‍ മനസിന്റെ വ്യക്തതയെ പ്രതികൂലമായി ബാധിച്ചേക്കാം. ആലോചിച്ച് സാവകാശം ഉറച്ച നിലപാട് എടുക്കുക. അല്ലെങ്കില്‍ അനിശ്ചിതത്വവും വര്‍ധിച്ച ജോലിഭാരവും കൂടുതല്‍ ചെലവുകളും നിങ്ങളെ ധര്മ്മസങ്കടത്തിലാഴ്ത്തും. നിങ്ങളുടെ ഉത്കണ്ഠാകുലമായ മാനസികാവസ്ഥകാരണം വീട്ടിലും അസ്വാരസ്യങ്ങള്‍ ഉണ്ടായേക്കാം. പിരിമുറുക്കം ഒഴിവാക്കി ശാന്തത കൈക്കൊള്ളുക.
മകരം: ഇന്ന് ചെറിയ അപകടങ്ങള്‍ക്ക് സാധ്യത. ഇതൊഴിച്ചാല്‍ ഈ ദിനം സന്തോഷാനുഭവങ്ങള്‍ നിറഞ്ഞതായിരിക്കും. ജോലിയില്‍ നിങ്ങള്‍ക്ക് അഭിനന്ദനം ലഭിക്കുകയും ഇത് അപ്രതീക്ഷിതമായ ജോലിക്കയറ്റത്തിലേക്ക് നയിക്കുകയും ചെയ്യാന്‍ സാധ്യത. പ്രിയപ്പെട്ടവരുമായും സുഹൃത്തുക്കളുമായും കൂടിക്കാഴ്ച നടത്തും.
കുംഭം: ഇന്ന് ജാമ്യം നില്‍ക്കുകയോ സാമ്പത്തിക ഇടപാടുകളില്‍ ഏര്‍പ്പെടുകയോ ചെയ്യരുത്. നിങ്ങള്‍ മര്‍ക്കടമുഷ്ടി പ്രകടിപ്പിക്കും. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. ആരോഗ്യ പ്രശ്നങ്ങളുണ്ടാകാം. എന്തിലെങ്കിലും പണം മുടക്കുന്നതുനുമുമ്പ് രണ്ടുവട്ടം ആലോചിക്കുക. കുടുംബാംഗങ്ങളും ബന്ധുക്കളും നിങ്ങളോട് യോജിക്കണമെന്നില്ല. നിങ്ങളെ ബാധിക്കാത്ത പ്രശ്നങ്ങളില്‍ ഇടപെടരുത്. തെറ്റായ ചിന്തകള്‍ക്കും പ്രേരണകള്‍ക്കും വഴങ്ങരുത്.
മീനം: സൗഹൃദങ്ങള്‍ നിങ്ങള്‍ക്കിന്ന് ഗുണകരമാകും. സുഹൃത്തുക്കളേയും സഹപ്രവര്‍ത്തകരേയും സത്കരിക്കാന്‍ വേണ്ടി പണം ചെലവഴിക്കും. സമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക താത്പര്യം കാണിക്കും. മുതിര്‍ന്നവരും മേലധികാരികളും ആയി ഒത്തുചേരാന്‍ എല്ലാ സാധ്യതകളും ഉണ്ട്. ഇന്ന് നിങ്ങള്‍ ഏര്‍പ്പെട്ടേക്കാവുന്ന കരാറുകള്‍ ഭാവിയില്‍ വളരെ പ്രയോജനപ്രദമാകും. കുടുംബത്തില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും സന്തോഷ വാര്‍ത്ത വന്നെത്തും. കുട്ടികള്‍ ഭാഗ്യം കൊണ്ടുവരും. അപ്രതീക്ഷിത സമ്പത്ത് വന്നുചേരും. ഒരു ഉല്ലാസ യാത്രയ്ക്ക് സാധ്യത കാണുന്നു.
മേടം: ഇന്ന് നിങ്ങൾ സമ്മർദത്തിലാണെങ്കിൽ അത് ഒരു നല്ല കാര്യമാണ്. കാരണം, അത് നിങ്ങളുടെ കഴിവുകളെ പൂർണമായും പുറത്തുകൊണ്ടുവരും. തൊഴിലിടങ്ങളിൽ സഹപ്രവർത്തകർക്ക് നിങ്ങൾ മികച്ച പരിശീലനം നൽകും. ചില കാര്യങ്ങളിൽ നിങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഫലം ലഭിക്കണമെന്നില്ല.
ഇടവം: ഒരു പുതിയ ദൗത്യം ഏറ്റെടുക്കുകയോ അല്ലെങ്കില്‍ പുതിയ പരിശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയോ ചെയ്യാന്‍ സാധ്യതയുണ്ട്. ക്ഷേത്ര സന്ദര്‍ശനം നടത്തും. ഒരു ദീര്‍ഘയാത്രയ്ക്കും സാധ്യതയുണ്ട്. വിദേശയാത്രയ്ക്കുള്ള അവസരമുണ്ടാകാനും സാധ്യത. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക.
മിഥുനം: ഇന്നത്തെ ദിവസം അധികഭാഗവും നിങ്ങള്‍ക്ക് അനുകൂലമായിരിക്കുകയില്ല. അൽപം പോലും ജാഗ്രത നിങ്ങള്‍ കൈവിടരുത്. നിങ്ങളുടെ ആഗ്രഹങ്ങളെ നിയന്ത്രിക്കുക. പുതിയതായി എന്തെങ്കിലും തുടങ്ങുന്നത് ഒഴിവാക്കുക. യാത്രയില്‍ നിന്നും അപരിചിതരില്‍ നിന്നും വിട്ടുനില്‍ക്കുക. ചികിത്സ നടപടിക്രമങ്ങള്‍ നീട്ടിവയ്ക്കുക. തര്‍ക്കങ്ങള്‍ക്കും, കലഹങ്ങള്‍ക്കും പോകാതിരിക്കുക. സാമ്പത്തിക പ്രതിസന്ധി നിങ്ങളെ ഇന്ന് വിഷമിപ്പിച്ചേക്കാം. കോപവും ചെലവും നിയന്ത്രിക്കുക. നിങ്ങൾ അകാരണമായി മറ്റുള്ളവരോട് കയർക്കും. പിന്നീട് ഖേദിക്കേണ്ടിവരുന്ന വാക്കുകള്‍ നിങ്ങള്‍ ഉപയോഗിക്കാതിരിക്കുക. മനസ് ശാന്തമാക്കാന്‍ ധ്യാനിക്കുകയോ സംഗീതം ആസ്വദിക്കുകയോ ചെയ്യുക.
കര്‍ക്കടകം: കളിയും ചിരിയും തമാശകളും നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. വിദേശികളെ കണ്ടുമുട്ടാന്‍ ഇടയുണ്ട്. ഉല്ലാസത്തിനും വിനോദത്തിനും പുതുവസ്ത്രങ്ങള്‍ വാങ്ങാനുമായി പണം ചെലവഴിക്കും. നല്ല ഭക്ഷണം, നല്ല സൗഹൃദം, ഉല്ലാസകരമായ കാര്‍ യാത്ര എന്നിവ ഇന്നത്തെ ദിവസത്തെ ആസ്വാദ്യമാക്കും. നിങ്ങളുടെ മാന്യതയും പ്രശസ്തിയും പുതിയ ഉയരങ്ങള്‍ തേടും. നല്ല ലാഭം, തൃപ്തികരമായ ആരോഗ്യം എന്നിവയും ഇന്നുണ്ടാകും.
