Ganesh Chaturthi PM Modi Greets ഗണേശ ചതുർഥി ദിനത്തിൽ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

Ganesh Chaturthi PM Modi Greets ഗണേശ ചതുർഥി ദിനത്തിൽ ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
Ganesh Chaturthi ഗണേശ ചതുർഥി ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ ഭാഗ്യവും വിജയവും സമൃദ്ധിയും കൊണ്ടുവരട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.
ന്യൂഡൽഹി: ഗണേശ ചതുർഥി ദിനത്തിൽ ജനങ്ങൾക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi Greets People On Ganesh Chaturthi ). ഈ ഉത്സവം എല്ലാവരുടെയും ജീവിതത്തിൽ ഭാഗ്യവും വിജയവും സമൃദ്ധിയും കൊണ്ടുവരട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.
-
देशभर के मेरे परिवारजनों को गणेश चतुर्थी की मंगलकामनाएं। विघ्नहर्ता-विनायक की उपासना से जुड़ा यह पावन उत्सव आप सभी के जीवन में सौभाग्य, सफलता और संपन्नता लेकर आए। गणपति बाप्पा मोरया! pic.twitter.com/h3u3ltDcVH
— Narendra Modi (@narendramodi) September 19, 2023
ജ്ഞാനത്തോടും ശുഭാരംഭത്തോടും ബന്ധപ്പെട്ട ദേവന്‍റെ ജനനത്തെ അടയാളപ്പെടുത്തുന്നതിനായിട്ടാണ് രാജ്യത്തുടനീളം ഗണേശ ചതുർത്ഥി ആഘോഷിക്കുന്നത്. 'രാജ്യത്തുടനീളമുള്ള എന്‍റെ കുടുംബാംഗങ്ങൾക്ക് ഗണേശ ചതുർത്ഥി ആശംസകൾ. 'വിഘ്നഹർത്ത-വിനായക്' ആരാധനയുമായി ബന്ധപ്പെട്ട ഈ വിശുദ്ധ ഉത്സവം നിങ്ങളുടെ എല്ലാവരുടെയും ജീവിതത്തിൽ ഭാഗ്യവും വിജയവും സമൃദ്ധിയും കൊണ്ടുവരട്ടെ. ഗണപതി ബാപ്പ മോര്യ!' എന്ന് പറഞ്ഞാണ് എക്‌സിൽ മോദി ആശംസകൾ അറിയിച്ചത്.
മോദി മാധ്യമങ്ങളോട്: സമയ ദൈർഘ്യം കൊണ്ട് പാർലമെന്‍റ് സമ്മേളനം വളരെ ചെറുതാണെങ്കിലും ചരിത്രപരമായ തീരുമാനങ്ങൾകൊണ്ട് വലിയ സെഷനാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Prime Minister Narendra Modi On Parliament Special Session). പാർലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തിന് തൊട്ടുമുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
ചന്ദ്രയാൻ 3 ദൗത്യം വിജയിച്ചതും ജി 20 ഉച്ചകോടിയും രാജ്യത്തിന്‍റെ വലിയ നേട്ടങ്ങളായെന്ന് മോദി പറഞ്ഞു. 'രാജ്യത്തെ പ്രചോദിപ്പിക്കുകയും അഭിമാനം നിറയ്ക്കുകയും ചെയ്യുന്ന സംഭവവികാസങ്ങളാണ് നടന്നത്. രാജ്യം ജി 20 ഉച്ചകോടിക്ക് അധ്യക്ഷത (G 20 Presidency) വഹിച്ചതിലൂടെ അഭൂതപൂർവമായ വിജയവും സമവായവുമുണ്ടായി.
ഇത് ഇന്ത്യക്ക് ശോഭനമായ ഭാവിയുടെ സന്ദേശമാണ് നൽകുന്നത്. ഈ സെഷന്‍റെ പ്രത്യേക വശം രാജ്യത്തിന്‍റെ 75 വർഷത്തെ യാത്ര പുതുതായി ആരംഭിക്കുന്നുവെന്നതാണ്. രാജ്യം നവോന്മേഷത്താൽ നിറഞ്ഞിരിക്കുന്നു. 2047 ഓടെ രാജ്യത്തെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു.
73 ന്‍റെ നിറവില്‍ പ്രധാനമന്ത്രി: പ്രധാനമന്ത്രി നരേന്ദ്ര മോദി 73ന്‍റെ നിറവില്‍ (PM Modi's 73rd Birthday). സമൂഹ മാധ്യമങ്ങളിൽ അദ്ദേഹത്തിന് എല്ലാ തവണയും ആശംസാപ്രവാഹങ്ങൾ ലഭിക്കാറുണ്ട്. സെപ്‌റ്റംബർ 17 നായിരുന്നു പ്രധാനമന്ത്രിയിടെ പിറന്നാൾ. ഇത്തവണ പിറന്നാൾ വേറിട്ടതാക്കുന്നതിന്‍റെ ഭാഗമായി വീഡിയോ ആശംസ ക്യാമ്പയിനുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി.
'എക്‌സ്‌പ്രസ് യുവര്‍ സേവാ ഭാവ്' (express your seva bhaav) എന്ന പേരിലാണ് ക്യാമ്പയിൻ സംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ രാജ്യത്ത് നടക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങളിലേക്ക് സമൂഹ മാധ്യമങ്ങള്‍ വഴി എത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമെന്നോണമാണ് നമോ ആപ്ലിക്കേഷന്‍ ആരംഭിച്ചിരിക്കുന്നത്.
ദേശീയ പുരോഗതിക്കും വികസനത്തിനും പൊതുജനപങ്കാളിത്തത്തിനുമായി ആളുകളെ നമോ ആപ്പിലൂടെ ബന്ധിപ്പിക്കാനാകും. 'നമോ' (NaMo) ആപ്ലിക്കേഷൻ വഴിയും വെബ്സൈറ്റിലൂടെയും ജന്മദിന വീഡിയോ ആശംസകൾ നേരാവുന്നതാണ് (PM Modi Birthday wishes on NaMo app).
