30 മിനിട്ടു കൊണ്ട് പേപ്പട്ടി കടിച്ചത് 26 പേരെ: ഒടുവില്‍ പട്ടിയെ തല്ലിക്കൊന്ന് നാട്ടുകാര്‍

author img

By

Published : Jun 23, 2022, 8:09 AM IST

UP: Dog beaten to death after it bites over two dozen people in Haridwar  ഹരിദ്വാറില്‍ 26 പേരെ കടിച്ച നായയെ അടിച്ചു കൊന്നു  നായയെ അടിച്ചു കൊന്നു  Dog beaten in Haridwar  Dog beaten to death after it bites over two dozen people in Haridwar  ഡെറാഡൂണ്‍  ഉത്തരാഖണ്ഡിലെ കോട്ട്‌വാലി  ലളിത റാവു പാലം  കോട്ട്‌വാലിയിലെ ലളിത റാവു പാലം  ഹരിദ്വാറില്‍ നാട്ടുക്കാരെ കടിച്ച നായയെ അടിച്ച് കൊന്നു

ഹരിദ്വാറിലെ കോട്ട്‌വാലിയിലെ ലളിത റാവു പാലത്തിന് സമീപമാണ് സംഭവം

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ അരമണിക്കൂറിനിടെ 26 പേരെ കടിച്ച നായയെ നാട്ടുകാര്‍ അടിച്ചു കൊന്നു. ഹരിദ്വാറിലെ കോട്ട്‌വാലിയിലെ ലളിത റാവു പാലത്തിന് സമീപമാണ് സംഭവം. നായയുടെ കടിയേറ്റവര്‍ സമീപത്തെ ആശുപത്രികളില്‍ ചികിത്സയിലാണ്. 20 പേര്‍ ഹർമിലാപ് മിഷൻ സർക്കാർ ആശുപത്രിയിലാണെന്ന് മെഡിക്കൽ ഓഫീസർ അതാർ റഹ്മാൻ അറിയിച്ചു.

ബുധനാഴ്ച (22 ജൂണ്‍ 2022) പുലര്‍ച്ചെയോടെയാണ് നാട്ടുകാരെ പേപ്പട്ടി വ്യാപകമായി ആക്രമിച്ചത്. പ്രദേശത്ത് തെരുവ് നായയുടെ ശല്യം രൂക്ഷമാണെന്നും അവയെ നിയന്ത്രിക്കണമെന്നും നാട്ടുകാര്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നാണ് നാട്ടുകാരുടെ പരാതി. പേപ്പട്ടിയുടെ ആക്രമണം അറിയിച്ചിട്ടും ബന്ധപ്പെട്ടവര്‍ എത്തിയില്ലെന്നാണ് ഇവര്‍ പറയുന്നത്. തുടര്‍ന്നാണ് നാട്ടുകാര്‍ കൂട്ടം കൂടി നായയെ അടിച്ചുക്കൊന്നത്.

also read:Stray dogs unleash terror: കോന്നിയില്‍ തെരുവ് നായ ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.