ജീവനും സ്വത്തിനും കുടുംബാംഗങ്ങൾക്കും ഭീഷണിയെന്ന് വ്യവസായിയുടെ പരാതി, ഇടപെട്ട് ഹൈക്കോടതി

ജീവനും സ്വത്തിനും കുടുംബാംഗങ്ങൾക്കും ഭീഷണിയെന്ന് വ്യവസായിയുടെ പരാതി, ഇടപെട്ട് ഹൈക്കോടതി
ഷിംലയിലെ വ്യവസായിയായ നിശാന്ത് ശർമയാണ് പരാതിക്കാരൻ.
ഷിംല: ജീവനും സ്വത്തിനും കുടുംബാംഗങ്ങൾക്കും ഭീഷണിയുണ്ടെന്ന വ്യവസായിയുടെ പരാതിയിൽ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യാൻ ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെ നിർദ്ദേശം. ( Businessman complained that his life, property and family members were threatened) പാലംപൂർ സ്വദേശിയായ വ്യവസായായി നിശാന്ത് (Nishant Sharma) ശർമയാണ് തന്‍റെ ജീവനും സ്വത്തിനും കുടുംബാംഗങ്ങൾക്കും ഭീഷണിയുണ്ടെന്ന് പരാതി നൽകിയത്.
അന്വേഷണത്തിന് മുമ്പ് എഫ്‌ഐആർ ഫയൽ ചെയ്യണമെന്ന് അറിയിച്ച ഹൈക്കോടതി, പരാതിക്കാരന് സുരക്ഷയൊരുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്‌ച കേസ് കോടതിയിൽ വാദം കേൾക്കുമ്പോൾ എഫ്‌ഐആർ ഫയൽ ചെയ്യുമെന്നാണ് അഡ്വക്കേറ്റ് ജനറൽ അനുപ് രത്തൻ പറഞ്ഞിട്ടുള്ളത്.
കേസിൽ അമിക്കസ് ക്യൂറിയായി മുതിർന്ന അഭിഭാഷകനായ നീരജ് ഗുപ്‌തയെ കോടതി നിയമിച്ചു. കംഗ്ര, ഷിംല എസ്‌പിമാർ സമർപ്പിച്ച പരാതിയുടെ പശ്ചാത്തലത്തിൽ നവംബർ 10 ന് കോടതി സ്വമേധയാ നോട്ടീസ് നൽകിയതിനെത്തുടർന്നാണ് ഉത്തരവുകൾ. കേസിന്‍റെ അടുത്ത തൽസ്ഥിതി റിപ്പോർട്ട് ബുധനാഴ്‌ച (നവംബർ 22) സമർപ്പിക്കുമെന്നും പരാതിയിലെ വസ്‌തുതകൾ പരിശോധിച്ചുവരികയാണെന്നും, ആദ്യം എഫ്‌ഐആർ ഫയൽ ചെയ്യണമെന്നും കോടതി പറഞ്ഞു.
