രാജസ്ഥാനിൽ വിദ്യാർഥിനിയെ യുവാവ് വെടി വെച്ചു കൊന്നു

author img

By

Published : Sep 26, 2020, 2:32 PM IST

ശനിയാഴ്ച രാവിലെ 10.30 തോടെ രാജാപാർക്ക് ഭാഗത്ത് വെച്ചാണ് സംഭവം.

ശനിയാഴ്ച രാവിലെ 10.30 തോടെ രാജാപാർക്ക് ഭാഗത്ത് വെച്ചാണ് സംഭവം.

ജയ്പൂർ: രാജസ്ഥാനിൽ കോളജ് വിദ്യാർഥിനിയെ യുവാവ് വെടി വെച്ചു കൊന്നു. ശനിയാഴ്ച രാവിലെ 10.30 തോടെ രാജാപാർക്ക് ഭാഗത്ത് വെച്ചാണ് സംഭവം. വിദ്യാർഥിനിയെ വെടി വെച്ച ദോൽപൂർ സ്വദേശി വിഷ്ണു ചൗധരിയെ പൊലീസ് പീന്നീട് അറസ്റ്റ് ചെയ്തു.
ഡിഗ്രി അവസാനവർഷ വിദ്യാർഥിനിയായ യുവതി പരീക്ഷ എഴുതി മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായത്. യുവതിയെ ആദ്യം കത്തി കൊണ്ട് കുത്തിയ ശേഷം വെടി വെക്കുകയായിരുന്നു.
കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.