മുംബൈയില്‍ ബസ് ഓടിക്കാൻ ആദിവാസി യുവതികള്‍

author img

By

Published : Aug 24, 2019, 3:28 PM IST

Updated : Aug 24, 2019, 5:20 PM IST

ആദ്യഘട്ടത്തില്‍ 163 ആദിവാസി യുവതികള്‍ക്കാണ് പരിശീലനം നല്‍കുക. പിന്നീട് സര്‍ക്കാര്‍ ബസ് സര്‍വീസില്‍ നിയമനം നല്‍കും

മഹാരാഷ്ട്ര: മുംബൈയില്‍ ബസ് ഓടിക്കാൻ ഇനി ആദിവാസി യുവതികളും. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ് പോര്‍ട്ട് കോര്‍പ്പറേഷന്‍റെ നേതൃത്വത്തിലാണ് ആദിവാസി സ്ത്രീകളെ ബസ് ഓടിക്കാന്‍ പരിശീലിപ്പിക്കുന്നത്.ഗഡ്ചിരോളി,വാര്‍ധ,ബന്ദാര-ഗോണ്ടിയ എന്നി ജില്ലകളിലെ ആദിവാസി യുവതികളാണ് പരിശീനത്തിന് വരുന്നത്.

മുന്‍ പ്രസിഡന്‍റ് പ്രതിഭ പാട്ടീല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. വനിതാ ഡ്രൈവര്‍മാര്‍ ദീര്‍ഘദൂര യാത്ര ചെയ്യുകയാണെങ്കില്‍ അവര്‍ക്ക് സുരക്ഷിതമായ താമസ സ്ഥലം ഒരുക്കണം. ആദിവാസി സമൂഹം നമ്മുടെ സംസ്കാരത്തിന്‍റെ ഭാഗമാണ്. സ്ത്രീകള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കി സമൂഹത്തിന്‍റെ മുന്‍പന്തിയിലേക്ക് കൊണ്ടുവരണം. ഇത് രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കുമെന്നും പ്രതിഭാ പാട്ടീല്‍ വ്യക്തമാക്കി. രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിലുളള സംരംഭം ആരംഭിക്കുന്നത് എന്നും വനിതാ ഡ്രൈവര്‍മാരുടെ സുരക്ഷ ഉറപ്പുവരുത്തുമെന്നും ഗതാഗത മന്ത്രി ദിവാകര്‍ റാവ്തെ അറിയിച്ചു. ഇങ്ങനെയൊരു അവസരം ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്നും സ്വപ്നസാഫല്യമാണ് ഈ നിമിഷമെന്നുമാണ് തെരഞ്ഞെടുക്കപ്പെട്ട വനിതാ ഡ്രൈവര്‍മാര്‍ പ്രതികരിച്ചത്. ആദ്യഘട്ടത്തില്‍ 163 സ്ത്രീകളെയാണ് തിരഞ്ഞെടുത്തത്. ഇവര്‍ക്ക് വാഹനം ഓടിക്കാനുള്ള പരിശീലനം നല്‍കും. പിന്നീടാണ് സര്‍ക്കാര്‍ ബസ് സര്‍വീസില്‍ നിയമനം നല്‍കുക.

Intro:Body:Conclusion:
Last Updated :Aug 24, 2019, 5:20 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.