അഗ്നിപഥ് പദ്ധതി; റിക്രൂട്ട്‌മെന്‍റിന് ഒരുങ്ങി കരസേനയും

author img

By

Published : Jun 20, 2022, 5:59 PM IST

Army issues notification for recruitment  Agnipath scheme  അഗ്നിപഥ് പദ്ധതി  റിക്രൂട്ട്മെന്‍റിനൊരുങ്ങി കരസേനയും  അഗ്നിപഥ് പദ്ധതിക്ക് കീഴില്‍ സൈനിക റിക്രൂട്ട്മെന്‍റ്

ജൂലൈ മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കും. ഇന്ത്യൻ ആർമിയിൽ 'അഗ്നിവീർസ്' ഒരു പ്രത്യേക റാങ്ക് രൂപീകരിക്കുമെന്നും സൈന്യം അറിയിച്ചു

ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്ക് കീഴില്‍ സൈനിക റിക്രൂട്ട്‌മെന്‍റിന് ഒരുങ്ങി ഇന്ത്യന്‍ ആര്‍മി. കരസേനയുടെ വെബ്‌സൈറ്റ് വഴിയാകും രജിസ്‌ട്രേഷനെന്നും സേന അറിയിച്ചു. ജൂലൈ മുതൽ ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിക്കും. ഇന്ത്യൻ ആർമിയിൽ 'അഗ്നിവീർസ്' ഒരു പ്രത്യേക റാങ്ക് രൂപീകരിക്കുമെന്നും സൈന്യം അറിയിച്ചു.

1923-ലെ ഔദ്യോഗിക രഹസ്യ നിയമപ്രകാരം നാല് വർഷത്തെ സേവന കാലയളവിൽ നേടിയ രഹസ്യ വിവരങ്ങൾ ഏതെങ്കിലും അനധികൃത വ്യക്തിക്കോ ഉറവിടത്തിനോ വെളിപ്പെടുത്തുന്നതിൽ നിന്ന് അഗ്നിവീരരെ വിലക്കും. മെഡിക്കൽ ബ്രാഞ്ചിലെ ടെക്‌നിക്കൽ കേഡറുകൾ ഒഴികെയുള്ള ഇന്ത്യൻ ആർമിയുടെ റെഗുലർ കേഡറിലേക്ക് സൈനികരെ എൻറോൾ ചെയ്യിക്കും. എന്നാല്‍ അഗ്നിവീര്‍ സര്‍വീസ് പൂര്‍ത്തിയാക്കിയവരെ മാത്രമാണ് ഇതിന് പരിഗണിക്കുക. എന്നാല്‍ ഏത് അതോറിറ്റിക്ക് കീഴിലാണോ അഗ്നിവീര്‍ പ്രവര്‍ത്തിക്കുന്നത് ആ അതോറിറ്റി അനുമതി നല്‍കിയാല്‍ സ്‌കീമില്‍ നിന്നും പുറത്ത് പോകാമെന്നും സര്‍ക്കാര്‍ അറിയിച്ചു.

നാല് വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് സൈന്യത്തിലേക്ക് ചേരാനുള്ള അനുമതിക്കായി അപേക്ഷ സമര്‍പ്പിക്കാനാകും. ഒരു കേന്ദ്രീകൃത സംവിധാനമാകും ഇക്കാര്യം പരിശോധിച്ച് സൈന്യത്തിലേക്ക് ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുക്കുക. ഇതിന് ശേഷം ഇവര്‍ 15 വര്‍ഷം സേവനം ചെയ്യണം. എന്നാല്‍ അഗ്നിവീര്‍ അല്ലാത്ത ആര്‍ക്കും സേനയിലെ പ്രത്യേക പോസ്റ്റുകളില്‍ പ്രവേശനം ലഭിക്കില്ല.

അഗ്നിപഥ് സ്‌കീമിലെ നിയമങ്ങളും നിര്‍ദേശങ്ങളും ഉദ്യോഗാര്‍ഥികള്‍ അംഗീകരിക്കണം. 18 വയസിന് താഴെ പ്രായമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് പദ്ധതിയുടെ ഭാഗമാകാന്‍ മാതാപിതാക്കള്‍ നല്‍കുന്ന സമ്മത പത്രം ആവശ്യമാണ്. വര്‍ഷത്തില്‍ 30 ദിവസത്തെ ലീവാണ് അഗ്നിവീരര്‍ക്ക് അനുവദിക്കുക. 90 ദിവസമാണ് സൈനികര്‍ക്ക് ലഭിക്കുന്നത്. കൂടാതെ മെഡിക്കല്‍ ലീവുകളും ഇവര്‍ക്ക് ലഭിക്കും.

Also Read: 'അഗ്നിപഥ് പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല' ; സേനകള്‍ക്ക് യുവത്വം അനിവാര്യമെന്ന് സൈനിക മേധാവികൾ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.