ആഘോഷത്തില്‍ മുങ്ങി ആന്‍റിലിയ; ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്‍റിന്‍റെയും വിവാഹനിശ്ചയം നടന്നു
Published: Jan 19, 2023, 10:34 PM


ആഘോഷത്തില്‍ മുങ്ങി ആന്‍റിലിയ; ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്‍റിന്‍റെയും വിവാഹനിശ്ചയം നടന്നു
Published: Jan 19, 2023, 10:34 PM
ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്‍റിന്‍റെയും വിവാഹനിശ്ചയം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ മുംബൈയിലെ മുകേഷ് അംബാനിയുടെ വസതിയായ ആന്‍റിലിയയില്‍ നടന്നു
മുംബൈ: റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയമകന്‍ ആനന്ദ് അംബാനിയും പ്രമുഖ വ്യവസായി വിരേന്‍ മെര്‍ച്ചന്‍റിന്‍റെ മകള്‍ രാധിക മെര്‍ച്ചന്‍റും തമ്മിലുള്ള വിവാനിശ്ചയം നടന്നു. വധുവിന്‍റെ വീട്ടുകാര്‍ സമ്മാനങ്ങളുമായി വരന്‍റെ വീട്ടിലേയ്‌ക്കെത്തുന്ന ഗോള്‍ ധാനാ, ചുനാരി വിധി തുടങ്ങിയ ഗുജറാത്ത് ആചാരപ്രകാരമായിരുന്നു വിവാഹനിശ്ചയം നടന്നത്.
മുകേഷ് അംബാനിയുടെ വസതിയായ ആന്‍റിലിയയില്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍ നടന്നത്. ചടങ്ങുകളുടെ ഫോട്ടോയും വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ വൈറലാണ്.
