ആരാണ് പഞ്ചാബിന്‍റെ മുഖ്യമന്ത്രി? ജനഹിതം നേരത്തെറിയാൻ ആം ആദ്‌മി

author img

By

Published : Jan 13, 2022, 8:55 PM IST

Updated : Jan 13, 2022, 9:10 PM IST

AAP holds a survey asking people about CM Candidate  AAP Phone number to suggest Punjab CM  പഞ്ചാബ്‌ മുഖ്യമന്ത്രി ആം ആദ്‌മി പാർട്ടി  ആം ആദ്‌മി പാർട്ടി ഫോൺ നമ്പർ പഞ്ചാബ്‌ മുഖ്യമന്ത്രി

ഇന്ത്യയിൽ ആദ്യമായിട്ടായിരിക്കും ഏതെങ്കിലും പാർട്ടി ഈ തീരുമാനം പൊതുജനങ്ങൾക്ക് വിടുന്നത്

പഞ്ചാബ്‌: മുഖ്യമന്ത്രി ആരായിരിക്കണമെന്ന് പൊതുജനങ്ങൾക്ക്‌ തെരഞ്ഞെടുക്കാനായി ഫോൺ നമ്പർ പുറത്തിറക്കി ആം ആദ്‌മി പാർട്ടി. പഞ്ചാബ് പര്യടനത്തിന്‍റെ രണ്ടാം ദിവസത്തിലാണ് കെജ്‌രിവാളിന്‍റെ പ്രഖ്യാപനം.

'നിങ്ങളുടെ മുഖ്യമന്ത്രി ആരായിരിക്കണമെന്ന് ഈ നമ്പറില്‍ നിങ്ങൾക്ക് മെസേജ്‌ വഴിയോ കോളോ വാട്ട്‌സ്ആപ്പ് മുഖേനയോ അറിയിക്കാൻ കഴിയുന്നതാണ്. വിവരങ്ങൾ ശേഖരിക്കുകയും തുടർന്ന് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയും ചെയ്യും. ഇന്ത്യയിൽ ആദ്യമായിട്ടായിരിക്കും ഏതെങ്കിലും പാർട്ടി ഈ തീരുമാനം പൊതുജനങ്ങൾക്ക് വിടുന്നത് ', 0748 70748 എന്ന നമ്പറിന്‍റെ ലോഞ്ച് പ്രഖ്യാപിച്ചു കൊണ്ട് കെജ്‌രിവാൾ പറഞ്ഞു.

ALSO READ: Omicron Home Care: ഒമിക്രോണ്‍, കൊവിഡ്: രോഗികളും ക്വാറന്‍റൈനില്‍ ഉള്ളവരും ശ്രദ്ധിക്കേണ്ടവ

ജനുവരി 17ന് വൈകുന്നേരം 5 മണി വരെ ഈ നമ്പറില്‍ പൊതുജനങ്ങള്‍ക്ക്‌ അഭിപ്രായം അറിയിക്കാം. അതിന്‍റെ അടിസ്ഥാനത്തിൽ ആം ആദ്‌മി പാർട്ടി പുതിയ പഞ്ചാബ് മുഖ്യമന്ത്രിയുടെ മുഖം പ്രഖ്യാപിക്കും. രാജ്യം ഞങ്ങൾക്ക് പ്രിയപ്പെട്ടതാണ്. അതുപോലെ പഞ്ചാബും ഞങ്ങൾക്ക് പ്രിയപ്പെട്ടതാണ് എന്നും കെജ്‌രിവാൾ കൂട്ടിച്ചേർത്തു.

'ഭഗവന്ത് മാൻ എനിക്ക് വളരെ പ്രിയപ്പെട്ടയാളാണ്. അവൻ ഒരു ഇളയ സഹോദരനെ പോലെയാണ്. പഞ്ചാബ് നിയമസഭ തെരഞ്ഞെടുപ്പിൽ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്ന് ഞാനും പറഞ്ഞു. എന്നാൽ പഞ്ചാബിലെ ജനങ്ങൾ ഇത് തീരുമാനിക്കട്ടെയെന്ന് അദ്ദേഹം പറഞ്ഞു', മാധ്യമങ്ങളെ അഭിസംബോധന ചെയ്‌ത്‌ കെജ്‌രിവാൾ പറഞ്ഞു. പഞ്ചാബിന്‍റെ പുരോഗതിക്കായി എല്ലാവരും ഒരുമിച്ച് നിൽക്കണമെന്നും കെജ്‌രിവാൾ പറഞ്ഞു.

Last Updated :Jan 13, 2022, 9:10 PM IST

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.