മെഡിക്കല്‍ ക്യാമ്പ് സന്ദര്‍ശിച്ച വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദിയും വയറുവേദനയും

author img

By

Published : Sep 19, 2022, 9:24 AM IST

ഹർദോയ്  കസ്‌തൂർബ ഗാന്ധി അവാസിയ ബാലിക വിദ്യാലയം  ഹെൽത്ത് ക്യാമ്പ് സന്ദർശിച്ച ശേഷം ആരോഗ്യപ്രശ്‌നങ്ങൾ  വിദ്യാർഥികൾ ഹെൽത്ത് ക്യാമ്പ് സന്ദർശനം  മെഡിക്കൽ ക്യാമ്പ് സന്ദർശനം  മെഡിക്കൽ ക്യാമ്പ്  പിഹാനി കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍റർ  ഉത്തർപ്രദേശ് ഹർദോയ്  വിദ്യാർഥികൾക്ക് ഛർദ്ദി  വിദ്യാർഥികൾക്ക് വയറുവേദന  38 കുട്ടികൾക്ക് ആരോഗ്യപ്രശ്‌നങ്ങൾ  38 students complain of stomach ache  38 students complain of stomach ache and nausea  medical camp in Hardoi  students health issues after visiting medical camp  Hardoi  Hardoi up  stomach ache and nausea

ഹർദോയിയിലെ കസ്‌തൂർബ ഗാന്ധി അവാസിയ ബാലിക വിദ്യാലയത്തിലെ 38 വിദ്യാർഥികൾക്കാണ് ഹെൽത്ത് ക്യാമ്പ് സന്ദർശിച്ച ശേഷം ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായത്.

ഹർദോയ് (ഉത്തർപ്രദേശ്): മെഡിക്കൽ ക്യാമ്പ് സന്ദർശിച്ച 38 കുട്ടികൾക്ക് ഛർദ്ദിയും വയറുവേദനയും. ഹർദോയിയിലെ കസ്‌തൂർബ ഗാന്ധി അവാസിയ ബാലിക വിദ്യാലയത്തിലെ വിദ്യാർഥികളുടെ ആരോഗ്യനിലയാണ് മെഡിക്കൽ ക്യാമ്പ് സന്ദർശനത്തിന് ശേഷം വഷളായത്. ഞായറാഴ്‌ച(18.09.2022) പിഹാനി കമ്മ്യൂണിറ്റി ഹെൽത്ത് സെന്‍റർ(സിഎച്ച്‌സി) മെഡിക്കൽ ക്യാമ്പ് സന്ദർശിച്ച കുട്ടികൾക്കാണ് ഛർദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്.

ആശുപത്രിയിൽ നിന്ന് മരുന്ന് മാറി നൽകി എന്നാണ് ആരോപണം. ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് വീണ്ടും കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് നടത്തിയ ചികിത്സയിൽ 32 കുട്ടികൾക്ക് സുഖം പ്രാപിച്ചു.

6 കുട്ടികളുടെ ആരോഗ്യ നിലയിൽ മാറ്റമില്ലാത്തതിനാൽ അവരെ വിദഗ്‌ധ ചികിത്സക്കായി സിവിൽ ആശുപത്രിയിലേക്ക് മാറ്റിയതായും സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്‌ഡിഎം) സ്വാതി ശുക്ല അറിയിച്ചു. സംഭവത്തിൽ പിന്നിൽ ഭക്ഷ്യവിഷബാധയാണോ ഹെൽത്ത് ക്യാമ്പിൽ നിന്ന് നൽകിയ മരുന്ന് കഴിച്ചതാണോ എന്നതിനെ കുറിച്ച് കൃത്യമായി അന്വേഷിക്കുമെന്നും അധികൃതർ പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.