ഗുരുദ്വാരയിലെ ഭൂമി കുഴിക്കുന്നതിനിടെ കണ്ടെത്തിയത് ബ്രിട്ടീഷുകാരുടെ കാലത്തെ 100 നാണയങ്ങൾ!!

author img

By

Published : Jun 24, 2022, 1:22 PM IST

100 British era coins were found while digging earth at the historical gurdwara in Punjab  100 British era coins were found in punjab  100 British era coins were found while digging earth at the gurdwara in ludhiana  ബ്രിട്ടീഷുകാരുടെ കാലത്തെ 100 നാണയങ്ങൾ കണ്ടെത്തി  ബ്രിട്ടീഷുകാരുടെ കാലത്തെ 100 നാണയങ്ങൾ  ഗുരുദ്വാരയിലെ ഭൂമി കുഴിക്കുന്നതിനിടെ കണ്ടെത്തിയത് ബ്രിട്ടീഷുകാരുടെ കാലത്തെ 100 നാണയങ്ങൾ  ഒരു സ്വർണനാണയവും 99 വെള്ളി നാണയങ്ങളും കണ്ടെത്തി  പഞ്ചാബിലെ ലുധിയാനയിൽ ബ്രിട്ടീഷുകാരുടെ കാലത്തെ നാണയങ്ങൾ കണ്ടെത്തി  ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി ഗുരുദ്വാര സംഘാടകർ  ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി

ഒരു സ്വർണ നാണയവും, 99 വെള്ളി നാണയങ്ങളുമടങ്ങുന്ന മൺപാത്രമാണ് കണ്ടെടുത്തത്

ലുധിയാന (പഞ്ചാബ്) : പഞ്ചാബിലെ ലുധിയാനയിൽ ഗുരുദ്വാരയിലെ ഭൂമി കുഴിക്കുന്നതിനിടെ ബ്രിട്ടീഷുകാരുടെ കാലത്തെ 100 നാണയങ്ങൾ കണ്ടെത്തി. ലമ്മ ജട്ട്‌പുര ഗ്രാമത്തിലെ ഗുരുദ്വാര ദംദാമ സാഹിബിൽ വിപുലീകരണ പ്രവർത്തനങ്ങൾക്കായി ഭൂമി കുഴിക്കുന്നതിനിടെയാണ് നാണയങ്ങൾ കണ്ടെത്തിയത്. ഒരു സ്വർണ നാണയവും, 99 വെള്ളി നാണയങ്ങളുമടങ്ങുന്ന മൺപാത്രമാണ് കണ്ടെടുത്തത്.

ഗുരുദ്വാരയിലെ ഭൂമി കുഴിക്കുന്നതിനിടെ കണ്ടെത്തിയത് ബ്രിട്ടീഷുകാരുടെ കാലത്തെ 100 നാണയങ്ങൾ

ഗുരുദ്വാരയുടെ സംഘാടകർ പതിവായി ദേവാലയം സന്ദർശിക്കുന്നവരെ നാണയങ്ങൾ പ്രദർശിപ്പിച്ചു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോ സംസ്ഥാന പുരാവസ്‌തു വകുപ്പോ നാണയങ്ങളെ കുറിച്ച് പഠനം നടത്തണമെന്നും ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റിക്ക് കീഴിലുള്ള ഗുരുദ്വാര സംഘാടകർ പറഞ്ഞു.

ഗുരുദ്വാര സംഘാടകർ പറയുന്നത്; തൊഴിലാളികൾ ഭൂമി കുഴിക്കുന്നതിനിടെ 100 നാണയങ്ങൾ അടങ്ങിയ ഒരു മൺപാത്രം കണ്ടെടുത്തു. പാത്രത്തിൽ ഒരു സ്വർണ നാണയം ഉണ്ടായിരുന്നു, ബാക്കിയുള്ള നാണയങ്ങൾ വെള്ളി കൊണ്ടാണ് നിർമ്മിച്ചത്. സിഖ് ചരിത്രവുമായി നേരിട്ട് ബന്ധമുള്ള നാണയങ്ങളൊന്നും കണ്ടെത്തിയില്ലെങ്കിലും, മിക്കവാറും എല്ലാ നാണയങ്ങളിലും എലിസബത്ത് രാജ്ഞിയുടെ ചിത്രം പതിച്ചിട്ടുണ്ടെന്ന് എസ്‌ജിപിസി അംഗം ഗുർചരൺ സിങ് ഗ്രെവാൾ പറഞ്ഞു.

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.