കേരളം

kerala

'ബാലസോർ ട്രെയിൻ ദുരന്തത്തിന് കാരണം ഇലക്‌ട്രോണിക് ഇന്‍റർലോക്കിങ്ങിലെ മാറ്റം': റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ്

By

Published : Jun 4, 2023, 12:54 PM IST

Updated : Jun 4, 2023, 1:08 PM IST

Railway Minister rebuts Mamata Banerjee s claim  Kavach  ashwini vaishnaw  railway minister ashwini vaishnaw  ashwini vaishnaw on Balasore train tragedy  Balasore train tragedy  cause of Balasore train tragedy  Balasore train accident  odisha train accident  Balasore  ബാലസോർ  ബാലസോർ ട്രെയിൻ അപകടം കാരണം  ബാലസോർ ട്രെയിൻ അപകടം  ഒഡിഷ ട്രെയിൻ അപകടം  ഓഡിഷ ട്രെയിൻ ദുരന്തം  ഓഡിഷ ട്രെയിൻ ദുരന്തത്തിന് കാരണം  റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്  അശ്വിനി വൈഷ്‌ണവ്  അശ്വിനി വൈഷ്‌ണവ് ഒഡിഷ ട്രെയിൻ ദുരന്തം  അശ്വിനി വൈഷ്‌ണവ് മമത ബാനർജി

കവച് സംവിധാനവുമായി അപകടത്തിന് യാതൊരു ബന്ധവുമില്ല. അപകടത്തിന്‍റെ കാരണവും ഉത്തരവാദികളെയും തിരിച്ചറിഞ്ഞുവെന്ന് അശ്വിനി വൈഷ്‌ണവ്.

ബാലസോർ : ഇലക്‌ട്രോണിക് ഇന്‍റർലോക്കിങ്ങിലെ മാറ്റമാണ് ഒഡിഷ ട്രെയിൻ ദുരന്തത്തിന് കാരണമായതെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ്. സംഭവത്തിന്‍റെ കാരണവും അതിന് ഉത്തരവാദികളായ ആളുകളെയും തങ്ങൾ തിരിച്ചറിഞ്ഞു. കവച് സംവിധാനം ഇല്ലാത്തതിനെ വിമർശിച്ചുകൊണ്ടുള്ള പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പരാമർശത്തിന് പിന്നാലെയാണ് അശ്വിനി വൈഷ്‌ണവിന്‍റെ പ്രതികരണം.

അപകടത്തിന് ആന്‍റി കൊളിഷൻ സംവിധാനവുമായി (കവച്) ബന്ധമില്ലെന്നായിരുന്നു റെയിൽവേ മന്ത്രി അശ്വിനി വൈഷ്‌ണവ് പറഞ്ഞത്. റെയിൽവേ മന്ത്രാലയം വികസിപ്പിച്ചെടുത്ത ഒരു തദ്ദേശീയ ട്രെയിൻ കൂട്ടിയിടി ഒഴിവാക്കൽ സംവിധാനമാണ് കവച്. ഇലക്‌ട്രോണിക് ഇന്‍റർലോക്കിങ്ങിൽ വന്ന മാറ്റം മൂലമാണ് അപകടമുണ്ടായത്. ഇതിന് കവചുമായി യാതൊരു ബന്ധവുമില്ലെന്ന് റെയിൽവേ മന്ത്രി പറഞ്ഞു.

'ഇത് തികച്ചും വ്യത്യസ്‌തമായ ഒരു പ്രശ്‌നമാണ്, ഇലക്ട്രോണിക് ഇന്‍റർലോക്കിങ്ങിന് സംഭവിച്ച മാറ്റം കൊണ്ടാണ് അപകടം ഉണ്ടായത്. ആരാണ് ഇത് ചെയ്‌തതെന്നും എങ്ങനെ സംഭവിച്ചുവെന്നും ശരിയായ അന്വേഷണത്തിന് ശേഷം കണ്ടെത്തും. റെയിൽവേ സുരക്ഷ കമ്മിഷണർ വിഷയം അന്വേഷിച്ചു. അന്വേഷണ റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്' -അദ്ദേഹം കൂട്ടിച്ചേർത്തു.

21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ റെയിൽവേ അപകടമാണിതെന്നും കവച് സംവിധാനം ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞിരുന്നു. കോറോമണ്ഡൽ മികച്ച എക്‌സ്‌പ്രസ്‌ ട്രെയിനുകളിൽ ഒന്നാണ്. അപകടം സംഭവിക്കുമ്പോൾ ട്രെയിനിൽ കവച് സംവിധാനം ഉണ്ടായിരുന്നില്ല. കവച് ഉണ്ടായിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്നും മമത പറഞ്ഞു.

മരിച്ചവരെ തിരികെ കൊണ്ടുവരാൻ കഴിയില്ല. ഇപ്പോൾ ചെയ്യേണ്ടത് രക്ഷാപ്രവർത്തനവും ട്രാക്ക് പുനഃസ്ഥാപിക്കലുമാണെന്നും മമത ചൂണ്ടിക്കാട്ടിയിരുന്നു. എത്രയും വേഗം റെയിൽ ഗതാഗതം പുനഃസ്ഥാപിക്കുക എന്ന വിഷയത്തിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് അശ്വിനി വൈഷ്‌ണവും മാധ്യമങ്ങളോട് പറഞ്ഞു.

ദുരന്തഭൂമിയായി ഓഡിഷ : രാജ്യത്തെ നടുക്കിയ ദുരന്തമായിരുന്നു ഒഡിഷ ബാലസോറിലെ ട്രെയിൻ അപകടം. മൂന്ന് ട്രെയിനുകളാണ് അപകടത്തിൽപ്പെട്ടത്. ബംഗളൂരു-ഹൗറ സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ്, ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമണ്ഡല്‍ എക്‌സ്പ്രസ്, ഗുഡ്‌സ് ട്രെയിൻ എന്നിവയാണ് അപകടത്തില്‍പ്പെട്ട ട്രെയിനുകൾ. വെള്ളിയാഴ്‌ച (ജൂൺ 2) രാത്രിയാണ് ബാലസോറിലെ ബഹനാഗ സ്റ്റേഷന് സമീപത്ത് വച്ച് അപകടം സംഭവിച്ചത്.

കോച്ചുകളിൽ കുടുങ്ങിയ യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള നടപടികൾ പൂർത്തിയാക്കിയതായാണ് വിവരം. നിലവില്‍ ട്രാക്ക് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. അപകടത്തിൽപ്പെട്ട രണ്ട് പാസഞ്ചർ ട്രെയിനുകളുടെ 17 ഓളം കോച്ചുകളാണ് പാളം തെറ്റിയത്. കഴിഞ്ഞ ദിവസം രാത്രി വരെ രക്ഷാപ്രവർത്തനം തുടർന്നു. 1000-ത്തിലധികം പേരാണ് രക്ഷാപ്രവർത്തനങ്ങളിലും പുനരുദ്ധാരണ പ്രവർത്തനങ്ങളിലും ഏർപ്പെട്ടിരിക്കുന്നത്.

റെയിൽവേ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തതനുസരിച്ച് ഏഴ് പൊക്ലെയിനുകളും രണ്ട് ദുരിതാശ്വാസ ട്രെയിനുകളും കൂറ്റൻ ക്രെയിനുകളും അപകടസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഈസ്റ്റേൺ കമാൻഡ് പറയുന്നതനുസരിച്ച്, സിവിൽ അഡ്‌മിനിസ്ട്രേഷനുമായും ഇന്ത്യൻ റെയിൽവേയുമായും ഐഎഎഫ് രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിച്ചിട്ടുണ്ട്. ട്രാക്ക് പഴയപടിയാക്കി റെയിൽവേ ഗതാഗതം പുനഃസ്ഥാപിക്കാൻ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു.

Also read :ബാലസോര്‍ ട്രെയിൻ ദുരന്തം; ട്രാക്ക് പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നു

Last Updated :Jun 4, 2023, 1:08 PM IST

ABOUT THE AUTHOR

...view details