ETV Bharat / state

സര്‍ട്ടിഫിക്കറ്റ് ശരിയാക്കാൻ 2000 രൂപ; കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് പിടിയിൽ - Village Field Assistant arrested

author img

By ETV Bharat Kerala Team

Published : May 10, 2024, 8:17 PM IST

തൃശൂര്‍ വില്‍വട്ടം വില്ലേജ് ഓഫിസിലെ ഫീല്‍ഡ് അസിസ്റ്റന്‍റ് കൃഷ്‌ണകുമാര്‍ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സിന്‍റെ പിടിയില്‍.

BRIBERY ARREST THRISSUR  VILLAGE FIELD ASSISTANT BRIBERY  വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ്  കൈക്കൂലി തൃശൂര്‍
Village Field Assistant arrested (Source : Etv Bharat Network)

തൃശൂര്‍ : കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്‍റ് പിടിയിൽ. തൃശൂര്‍ വില്‍വട്ടം വില്ലേജ് ഓഫിസിലെ ഫീല്‍ഡ് അസിസ്റ്റന്‍റ് കൃഷ്‌ണകുമാറാണ് വിജിലന്‍സിന്‍റെ പിടിയിലായത്. ആര്‍ഒആര്‍ സര്‍ട്ടിഫിക്കറ്റ് ശരിയാക്കി നൽകാൻ 2000 രൂപയാണ് കൃഷ്‌ണകുമാര്‍ ആവശ്യപ്പെട്ടത്. തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.

വെള്ളിയാഴ്‌ച രാവിലെ 11 മണിയോടെയാണ് സംഭവം. വില്ലേജ് ഓഫിസറുമായി സംസാരിച്ച് അദ്ദേഹത്തെ സ്വാധീനിച്ച് സര്‍ട്ടിഫിക്കറ്റ് വാങ്ങി നല്‍കാം എന്ന് പറഞ്ഞാണ് കൃഷ്‌ണകുമാര്‍ പരാതിക്കാരനോട് പണം ആവശ്യപ്പെട്ടത്. കൃഷ്‌ണകുമാര്‍ പണം ആവശ്യപ്പെട്ട സമയത്ത് തന്നെ പരാതിക്കാരന്‍ വിജിലന്‍സുമായി ബന്ധപ്പെട്ടു. പിന്നാലെ വിജിലന്‍സ് സംഭവ സ്ഥലത്തെത്തി പിടികൂടുകയായിരുന്നു.

പരാതിക്കാരന്‍ കൃഷ്‌ണകുമാറിന് പണം കൈമാറിയ ഉടന്‍ വിജിലന്‍സ് സംഘം ഓഫിസിനുള്ളിലേക്ക് എത്തുകയും പരാതിക്കാരന്‍ നല്‍കിയ പണത്തോടൊപ്പം ഇയാളെ കൈയോടെ കസ്റ്റഡിയിലെടുക്കുകയും ചെയ്‌തു. കൃഷ്‌ണകുമാര്‍ ഇതിന് മുമ്പും കൈക്കൂലി വാങ്ങിയിരുന്ന ആളാണ് എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ മനസിലാകുന്നത്. അതിനെക്കുറിച്ചും വിശദമായ അന്വേഷണമുണ്ടാകും. ഇപ്പോള്‍ കൈക്കൂലി വാങ്ങിയതിന് തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Also Read : കൈക്കൂലി; എഫ്എസ്എസ്എഐ അസിസ്‌റ്റന്‍റ് ഡയറക്‌ടർ ഉൾപ്പെടെ നാലുപേര്‍ അറസ്‌റ്റില്‍ - FSSAI Official Arrested In Bribery

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.