രാമക്ഷേത്രം, രാംലല്ല, ഐഎസ്ആർഒ; ആവേശക്കാഴ്‌ചയൊരുക്കിയ കുടമാറ്റത്തിന് സാക്ഷിയായി ജനസാഗരം - Thrissur Pooram kudamattam

author img

By ETV Bharat Kerala Team

Published : Apr 19, 2024, 9:49 PM IST

THRISSUR POORAM  കുടമാറ്റം  തൃശൂര്‍ പൂരം  പൂരം
Thrissur Pooram kudamattam ()

മികവാര്‍ന്ന കുടകള്‍ നിവര്‍ത്തിയുള്ള കുടമാറ്റം ആസ്വദിക്കാന്‍ തേക്കിന്‍കാട് മൈതാനത്ത് എത്തിയത് പതിനായിരങ്ങൾ.

ആവേശക്കാഴ്‌ചയായി കുടമാറ്റം

തൃശൂര്‍ : പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്‍റെ ആവേശക്കാഴ്‌ചയായ കുടമാറ്റത്തിന് സാക്ഷിയായി ജന സാഗരം. വ്യത്യസ്‌ത രൂപത്തിലും ഭാവത്തിലും നിറത്തിലുമുള്ള കുടകൾ പൂര പ്രേമികൾക്ക് നയന മനോഹര കാഴ്‌ചയൊരുക്കി. അയോധ്യ രാമക്ഷേത്രം, രാംലല്ല, ഐഎസ്ആർഒ എന്നിവ ഉൾപ്പെടെ കുടമാറ്റത്തിൽ ഇടം പിടിച്ചു.

ഒന്നിനൊന്ന് മെച്ചപ്പെട്ട കുടകളാണ് ഇരു വിഭാഗവും വാനിലുയർത്തിയത്. പല നിറത്തിലും പല രൂപത്തിലുമുളള മികവാര്‍ന്ന കുടകള്‍ നിവര്‍ത്തി മത്സരിച്ചുള്ള കുടമാറ്റം ആസ്വദിക്കാന്‍ പതിനായിരങ്ങളാണ് എത്തിയിരിക്കുന്നത്. സൂര്യാസ്‌തമയത്തോടെ എല്‍ഇഡി കുടകളും പ്രത്യേക കുടകളും രംഗപ്രവേശം ചെയ്‌തു. ആർപ്പു വിളികളോടെയാണ് പൂര പ്രേമികൾ ഇവയെ വരവേറ്റത്.

അയോധ്യ ക്ഷേത്രം ആലേഖനം ചെയ്‌ത വർണ്ണക്കുടകളും ഇത്തവണയുണ്ടായിരുന്നു. ശ്രീരാമന്‍റേയും ശിവന്‍റേയും വിഗ്രഹ രൂപങ്ങളും ആനപ്പുറത്ത് ഉയർന്നു പൊങ്ങി. തിരുവമ്പാടി വിഭാഗമാണ് അയോധ്യയുടെ പടമുള്ള കുടകൾ ഉയർത്തിയത്.

ഇരുവിഭാഗങ്ങളും രസകരമായ മത്സരം തന്നെയാണ് കാഴ്‌ച വെച്ചത്. എങ്കിലും കുടമാറ്റം അവസാനിച്ചപ്പോൾ വ്യത്യസ്‌തതകൾ പരീക്ഷിക്കുന്നതിൽ ഒരു പടി മുന്നിൽ തിരുവമ്പാടി വിഭാഗമായിരുന്നു എന്ന് പറയം. പൂരപ്രേമികളുടെ ആവേശമായ കുടമാറ്റം ഈ വര്‍ഷം ഗംഭീരമായി തന്നെ പര്യവസാനിച്ചു. ഇനി വെടിക്കെട്ടിനായുള്ള കാത്തിരിപ്പിലാണ് പൂരപ്രേമികൾ.

Also Read: പൂരാവേശത്തിൽ തൃശൂർ; ആഘോഷത്തിമിർപ്പിൽ സാംസ്‌കാരിക നഗരി - Thrissur Pooram 2024

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.