ETV Bharat / state

'പറഞ്ഞത് രാഷ്‌ട്രീയ ഡിഎന്‍എയെ കുറിച്ച്': രാഹുല്‍ ഗാന്ധിക്കെതിരായ പരാമര്‍ശത്തില്‍ പി വി അൻവറിനെ ന്യായീകരിച്ച് എം വി ഗോവിന്ദൻ - M V Govindan Justified P V Anvar

author img

By ETV Bharat Kerala Team

Published : Apr 24, 2024, 12:34 PM IST

രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പി വി അൻവറിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി. രാഷ്ട്രീയ ഡിഎൻഎ ആണ് ജൈവപരമായ ഡിഎൻഎ അല്ല പി വി അൻവർ ഉദ്ദേശിച്ചതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

P V ANVAR AGAINST RAHUL GANDHI  M V GOVINDAN  RAHUL GANDHI  തിരുവനന്തപുരം
പി വി അൻവറിനെ ന്യായീകരിച്ച് എം വി ഗോവിന്ദൻ

പി വി അൻവറിനെ ന്യായീകരിച്ച് എം വി ഗോവിന്ദൻ

തിരുവനന്തപുരം : രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ നിലമ്പൂർ എംഎൽഎ പി വി അൻവറിനെ ന്യായീകരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. രാഹുലും ഗാന്ധി കുടുംബവുമായി ഡിഎൻഎ ബന്ധമില്ലെന്ന പരാമർശം രാഷ്ട്രീയപരമായി ഡിഎൻഎ ബന്ധമില്ലെന്നാണ് അൻവർ ഉദ്ദേശിച്ചതെന്ന് എം വി ഗോവിന്ദൻ പറഞ്ഞു. അൻവർ ഉദ്ദേശിച്ചത് രാഷ്ട്രീയ ഡിഎൻഎ ആണ്. ജൈവപരമായ ഡിഎൻഎ അല്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ.

തെക്ക് വടക്ക് നടക്കുന്നതിന് പകരം രാഹുൽ ഗാന്ധി ജവഹർലാൽ നെഹ്‌റുവിന്‍റെ ഡിസ്‌കവറിങ് ഇന്ത്യ ഉൾപ്പെടെയുള്ള പുസ്‌തകങ്ങൾ വായിക്കണം. കോൺഗസുകാരോടും ഇതാണ് പറയാനുള്ളതെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി. രാഹുൽ ഗാന്ധിയുടെ ഡിഎൻഎ പരിശോധിക്കണമെന്നും നെഹ്‌റുവിന്‍റെ പേരക്കുട്ടിയായി വളരാനുള്ള ഒരു അർഹതയും രാഹുലിനില്ലെന്നുമായിരുന്നു പി വി അൻവറിന്‍റെ പരാമർശം.

പാലക്കാട്‌ എടത്തനാട്ടുകരയിൽ നടന്ന എൽഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പ്രസംഗിക്കുന്നതിനിടെയായിരുന്നു പി വി അൻവറിന്‍റെ വിവാദ പരാമർശം. ഗാന്ധിയെന്ന പേര് പോലും കൂട്ടിച്ചേർത്ത് പറയാൻ അർഹതയില്ലാത്ത നാലാം കിട പൗരനായി രാഹുൽ ഗാന്ധി മാറിയെന്നും പ്രസംഗത്തിനിടെ അൻവർ പറഞ്ഞു. സംഭവത്തിൽ കെപിസിസി ആക്‌ടിങ് പ്രസിഡന്‍റ് എം എം ഹസനും തെരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി നൽകിയിരുന്നു.

പറയുമ്പോൾ തിരിച്ച് കിട്ടുമെന്ന് രാഹുൽ കണക്കാക്കണം എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം. അങ്ങനെ തിരിച്ച് കിട്ടാതിരിക്കേണ്ട വ്യക്തിത്വമല്ല രാഹുൽ ഗാന്ധിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിയും പ്രതികരണവുമായി രംഗത്തെത്തിയത്. സിപിഎം ആസ്ഥാനമായ തിരുവനന്തപുരം എകെജി സെന്‍ററിൽ മാധ്യമങ്ങളെ കാണുകയായിരുന്നു എം വി ഗോവിന്ദൻ.

ALSO READ : 'നെഹ്‌റു കുടുംബത്തോട് പോലും കൂട്ടിച്ചേർത്ത് പറയാനുള്ള അർഹത രാഹുലിനില്ല': പിവി അൻവർ - PV ANVAR AGAINST RAHUL GANDHI

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.