ETV Bharat / state

ദുബായിലെ മഴക്കെടുതി : 180 യാത്രികരുമായി പോയ എയര്‍ ഇന്ത്യ വിമാനം കരിപ്പൂരിലേക്ക് മടങ്ങി - Karipur Dubai Flight Return

author img

By ETV Bharat Kerala Team

Published : Apr 19, 2024, 1:49 PM IST

FLIGHT RETURN  AIR INDIA  കരിപ്പൂര്‍ വിമാനത്താവളം  ദുബായ് മഴക്കെടുതി
KARIPUR DUBAI FLIGHT RETURN

ഇന്നലെ രാത്രി കരിപ്പൂരില്‍ നിന്ന് പുറപ്പെട്ട വിമാനമാണ് യാത്രക്കാരെ ഇറക്കാനാകാതെ തിരിച്ചെത്തിയത്

കോഴിക്കോട് : കരിപ്പൂരിൽ നിന്ന് ഇന്നലെ രാത്രി എട്ട് മണിക്ക് ദുബായിലേക്ക് പുറപ്പെട്ട വിമാനം മഴക്കെടുതി മൂലം ഇറങ്ങാനാകാതെ മടങ്ങി. ഇന്നലെ രാത്രി മസ്‌കറ്റ് വിമാനത്താവളത്തിലിറക്കിയ വിമാനം ഇന്ന് പുലര്‍ച്ചെയോടെയാണ് കരിപ്പൂരിലെത്തിയത്. 180ഓളം യാത്രക്കാരായിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.

യാത്രക്കാരെ റാസല്‍ഖൈമയിലെത്തിക്കാന്‍ സൗകര്യമൊരുക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചിട്ടുണ്ട്. കൂടാതെ, റീഫണ്ട് നല്‍കാന്‍ തയ്യാറാണെന്നും എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. അതിനിടെ, ദുബായിൽ നിന്നും കേരളത്തിലേക്ക് തിരിക്കുന്ന യാത്രക്കാർക്ക് എയർ ഇന്ത്യ കര്‍ശന നിബന്ധനകള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. യാത്രയ്ക്ക്‌ നിർദേശം ലഭിച്ചവർ മാത്രം എയർപോർട്ടിൽ എത്തിയാൽ മതിയെന്നാണ് അറിയിപ്പ്.

യുഎഇയിലുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും ദുബായിലെ വ്യോമഗതാഗതം താറുമാറായിരിക്കുന്ന സാഹചര്യമാണ് നിലവില്‍. ദുബായ് വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനങ്ങളും തടസപ്പെട്ടിരുന്നു. 24 മണിക്കൂറിനുള്ളില്‍ സാധാരണ നിലയില്‍ ആരംഭിക്കാൻ സാധിക്കുമെന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

ലോകത്തെ ഏറ്റവും തിരക്കേറിയ വിമാനത്താവളങ്ങളില്‍ ഒന്നാണ് ദുബായ്. മഴയിലും വെള്ളപ്പൊക്കത്തിലും വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം തടസപ്പെട്ടതിനെ തുടര്‍ന്ന് ഏപ്രില്‍ 18 വരെ 1244 വിമാനങ്ങള്‍ റദ്ദാക്കിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.