ETV Bharat / international

മിന്നല്‍ പ്രളയത്തില്‍ വിറങ്ങലിച്ച് അഫ്‌ഗാനിസ്ഥാൻ; 300 പേര്‍ മരിച്ചു - Flash Flood In Afghanistan

author img

By ETV Bharat Kerala Team

Published : May 12, 2024, 7:57 AM IST

അഫ്‌ഗാനിസ്ഥാന്‍റെ വടക്കൻ പ്രവിശ്യയായി ബാഗ്‌ലാനില്‍ മിന്നല്‍ പ്രളയം. 300ല്‍ അധികം പേര്‍ മരിച്ചു. 1000-ല്‍ അധികം വീടുകളും തകര്‍ന്നതായി റിപ്പോര്‍ട്ട്.

AFGHANISTAN FLOOD 2024  NORTHERN AFGHANISTAN FLOOD  മിന്നല്‍ പ്രളയം  അഫ്‌ഗാനിസ്ഥാൻ പ്രളയം
FLASH FLOOD IN AFGHANISTAN (AP)

കാബൂള്‍: ശക്തമായ മഴയ്‌ക്ക് പിന്നാലെ അഫ്‌ഗാനിസ്ഥാനില്‍ ഉണ്ടായ മിന്നല്‍ പ്രളയത്തില്‍ 300 മരണം. ആയിരത്തിലേറെ വീടുകളും തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. രാജ്യത്തിന്‍റെ വടക്കൻ പ്രവിശ്യയായി ബാഗ്‌ലാനെയാണ് പ്രളയം ബാധിച്ചിരിക്കുന്നത്.

ബാഗ്‌ലാൻ പ്രവിശ്യയില്‍ അപ്രതീക്ഷിതമായെത്തിയ കനത്ത മഴ അഞ്ച് ജില്ലകളെയാണ് ബാധിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ലോക ഭക്ഷ്യസംഘടനയുടെ നേതൃത്വത്തിലാണ് പ്രളയബാധിതര്‍ക്കുള്ള ഭക്ഷണവിതരണവുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുന്നത്. ലഭ്യമായ മുഴുവൻ സംവിധാനങ്ങളും പ്രയോജനപ്പെടുത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് താലിബാൻ വക്താവും വ്യക്തമാക്കിയിട്ടുണ്ട്. പ്രളയത്തില്‍ വലിയ സാമ്പത്തിക നഷ്‌ടം രാജ്യത്തുണ്ടായിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

ദുരിത ബാധിതരെ മാറ്റിപ്പാര്‍പ്പിക്കുന്നതിനും മരണപ്പെട്ടവരെ കണ്ടെത്തുന്നതിനും പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. എയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജീവമായുണ്ട്. സൈനിക ആശുപത്രികള്‍ വഴിയാണ ് നിലവില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ നല്‍കുന്നതെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ, ഏപ്രിലിലും രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും പ്രളയവും റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. അന്ന് 70ലേറെ പേര്‍ക്കായിരുന്നു ജീവൻ നഷ്‌ടമായത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.