ETV Bharat / international

സിംഗപ്പൂരില്‍ യോഗ ക്ലാസ്സിനിടെ സ്‌ത്രീകള്‍ക്കു നേരെ അതിക്രമം; ഇന്ത്യന്‍ പൗരന്‍ കുറ്റക്കാരനെന്ന് കണ്ടെത്തി - MOLESTATION DURING YOGA CLASS

author img

By PTI

Published : May 16, 2024, 9:12 PM IST

സിംഗപ്പൂരില്‍ യോഗ ക്ലാസ്സിനിടെ സ്‌ത്രീകളെ പീഡിപ്പിച്ചെന്ന കേസിൽ ഇന്ത്യൻ പൗരൻ കുറ്റക്കാരന്‍. ചെയ്‌ത കുറ്റത്തിന് രണ്ട് വർഷം വരെ തടവോ, പിഴയോ, ചൂരൽ പ്രയോഗമോ അല്ലെങ്കിൽ ഇവ കൂടിച്ചേര്‍ന്നതോ ആകാം ശിക്ഷ.

SEXUAL HARASSMENT TOWARDS WOMEN  SINGAPORE  INDIAN MAN ARRESTED IN SINGAPORE  SEXUAL HARASSMENT DURING YOGA CLASS
Representative image (SOURCE: ETV BHARAT NETWORK)

സിംഗപ്പൂർ: സിംഗപ്പൂരില്‍ യോഗ ക്ലാസിനിടെ സ്‌ത്രീകളെ പീഡിപ്പിച്ചെന്ന കേസിൽ ഇന്ത്യൻ പൗരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി. സിംഗപ്പൂരിലെ യോഗാ സെൻ്ററിൽ പരിശീലകനായ രാജ്‌പാൽ സിങ് (34) ആണ് കുറ്റക്കാരന്‍. ക്ലാസ്സിനിടെ മൂന്ന് സ്‌ത്രീകളെ പീഡിപ്പിച്ചു എന്നതാണ് കേസ്.

രാജ്‌പാൽ സിങ് ജൂലൈയിൽ ശിക്ഷാ വിധിക്കായി കോടതിയിൽ ഹാജരാകും. ഇയാളുടെ പാസ്‌പോർട്ട് കണ്ടുകെട്ടി. നിലവിൽ ജാമ്യത്തിലാണ്. 2019-ലും 2020-ലും യോഗാ ക്ലാസുകൾക്കിടെ അഞ്ച് സ്‌ത്രീകളുടെ സ്വകാര്യ ഭാഗങ്ങളിൽ സ്‌പർശിച്ചതിന് രാജ്‌പാൽ സിങ്ങിന്‍റെ പേരില്‍ കേസുണ്ട്.

10 കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. അഞ്ചാമത്തെ സ്‌ത്രീ ഉൾപ്പെട്ട രണ്ട് കുറ്റങ്ങൾ വിചാരണയ്ക്കിടെ നിരസിക്കപ്പെട്ടു. അയാള്‍ ചെയ്‌ത കുറ്റത്തിന് രണ്ട് വർഷം വരെ തടവോ, പിഴയോ, ചൂരൽ പ്രയോഗമോ അല്ലെങ്കിൽ ഇവ കൂടിച്ചേര്‍ന്നതോ ആകാം ശിക്ഷ.

Also Read: 'ദാമ്പത്യജീവിതം തകരാറിലാകും'; അതിജീവിതയെ വിവാഹം ചെയ്‌ത പ്രതിയെ കുറ്റ വിമുക്തനാക്കി സുപ്രീം കോടതി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.