ETV Bharat / international

ഇറാനെതിരെ മിസൈല്‍ ആക്രമണവുമായി ഇസ്രയേല്‍ ; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു - EXPLOSIONS HEARD OVER ISFAHAN CITY

author img

By PTI

Published : Apr 19, 2024, 9:50 AM IST

സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്‌തത് ഇസ്‌ഫഹാൻ നഗരത്തിന് സമീപം. വിമാനങ്ങൾ വഴിതിരിച്ചുവിട്ടു.

ISLAMIC REPUBLIC  EXPLOSIONS HEARD OVER ISFAHAN CITY  ISRAEL FIRES MISSILE AT IRAN  FLIGHTS DIVERT AROUND WESTERN IRAN
ഇസ്‌ഫഹാന് സമീപം സ്‌ഫോടന ശബ്‌ദം കേട്ടതായി റിപ്പോർട്ട്

ദുബായ് : ഇറാന്‍ നഗരമായ ഇസ്‌ഫഹാന് നേരെ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. ഇസ്‌ഫഹാൻ നഗര പ്രദേശത്ത് സ്ഫോടനശബ്ദം കേട്ടതായി ഒരു വാർത്ത ഏജൻസിയാണ് റിപ്പോര്‍ട്ട് ചെയ്‌തത്. പ്രദേശവാസികളെ ഉദ്ധരിച്ചാണ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്. അതേസമയം പ്രതിരോധത്തിനായി വെടിയുതിർത്തതായി ഇറാന്‍ അധികൃതരും വ്യക്തമാക്കിയിട്ടുണ്ട്.

ഇറാന്‍ സൈന്യത്തിന്‍റെ പ്രധാന വ്യോമതാവളവും അതിന്‍റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും ഇസ്‌ഫഹാനിലാണ്. സംഭവത്തിന് പിന്നാലെ ഇറാനിയൻ സ്‌റ്റേറ്റ് ടെലിവിഷൻ ഓൺ-സ്‌ക്രീൻ അലേർട്ട് ആരംഭിച്ചിട്ടുണ്ട്. വിഷയത്തില്‍ മിഡില്‍ ഈസ്റ്റ് മേഖലയില്‍ ആശങ്ക കനത്തു.

ആക്രമണം റിപ്പോർട്ട് ചെയ്‌തതിന് പിന്നാലെ വ്യോമഗതാഗതം വഴിതിരിച്ചുവിട്ടു. ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനികളായ എമിറേറ്റ്‌സും ഫ്‌ളൈ ദുബായും പ്രാദേശിക സമയം പുലർച്ചെ 4:30 ഓടെ തന്നെ റൂട്ടുകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. അതേസമയം ഇറാൻ സർക്കാർ ആക്രമണം സംബന്ധിച്ച് ഔദ്യോഗിക പ്രതികരണമൊന്നും നടത്തിയിട്ടില്ല.

ALSO READ : റഷ്യയില്‍ യുക്രൈന്‍റെ കടുത്ത ഡ്രോണ്‍ ആക്രമണം; 50-ല്‍ അധികം ഡ്രോണുകൾ പ്രയോഗിച്ചതായി റിപ്പോര്‍ട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.