ETV Bharat / state

മതസൗഹാർദം തകർക്കാനുള്ള നീക്കം തടയണം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്‍റെ കത്ത്

author img

By

Published : Sep 13, 2021, 1:40 PM IST

കേരളത്തിന്‍റെ സമൂഹിക ഇഴയടുപ്പം തകർക്കുന്ന പല നീക്കങ്ങളും ഒളിഞ്ഞും തെളിഞ്ഞും ഉണ്ടാകുന്നത് ആശങ്ക ഉണ്ടാക്കുന്നതാണെന്ന് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു.

opposition leader  CM  religious harmony  religious harmony in Kerala  മതസൗഹാർദം  മുഖ്യമന്ത്രി  പ്രതിപക്ഷ നേതാവ്  മുഖ്യമന്ത്രിക്ക് കത്തെഴുതി പ്രതിപക്ഷ നേതാവ്
മുഖ്യമന്ത്രിക്ക് കത്തെഴുതി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: കേരളത്തിന്‍റെ മതസൗഹാർദം തകർക്കാൻ സമൂഹ മാധ്യമങ്ങളിൽ നടക്കുന്ന ആസൂത്രിത നീക്കങ്ങൾക്കെതിരെ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തെഴുതി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളത്തിന്‍റെ സമൂഹിക ഇഴയടുപ്പം തകർക്കുന്ന പല നീക്കങ്ങളും ഒളിഞ്ഞും തെളിഞ്ഞും ഉണ്ടാകുന്നത് ആശങ്ക ഉണ്ടാക്കുന്നതാണെന്ന് വി.ഡി സതീശൻ മുഖ്യമന്ത്രിക്ക് നൽകിയ കത്തിൽ പറയുന്നു.

മതവിശ്വാസികള്‍ക്കിടയില്‍ വന്‍തോതില്‍ ചേരിതിരിവും സ്‌പര്‍ധയും അവിശ്വാസവും സൃഷ്‌ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമങ്ങളാണ് നടക്കുന്നത്. വാട്‌സ്ആപ്പ്, ടെലിഗ്രാം എന്നീ മെസേജിങ് ആപ്പുകളില്‍ തുടങ്ങി ഫേസ്ബുക്കിലും യുട്യൂബിലും തെറ്റായ ആശയ പ്രചാരണം നടത്താന്‍ ചിലര്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. വര്‍ഗീയ വിഷം ചീറ്റുന്ന ഇവരില്‍ പലരും വ്യാജ ഐ.ഡികളിലൂടെ ആസൂത്രിതമായി കേരളത്തിന്‍റെ മതമൈത്രി തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയവരാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കത്തിൽ വ്യക്തമാക്കുന്നു.

Also Read: തോല്‍വിക്ക് കാരണം സി.പി.എമ്മിന്‍റെ 'നിസഹകരണം'; കടുത്ത വിമര്‍ശനവുമായി സി.പി.ഐ

സമൂഹമാധ്യമങ്ങളിലൂടെ സാമുദായിക സ്പര്‍ധ വളര്‍ത്താന്‍ ശ്രമിക്കുന്നവരെ കണ്ടെത്തി കര്‍ശന ശിക്ഷ ഉറപ്പാക്കാന്‍ സൈബര്‍ പൊലീസിന് നിര്‍ദേശം നല്‍കണം. സാമൂഹിക, സാമുദായിക നേതാക്കള്‍ ഏതെങ്കിലും പ്രത്യേക സംഭവങ്ങളെ മുന്‍നിര്‍ത്തി പരാതി ഉന്നയിക്കുകയോ ആശങ്ക പ്രകടിപ്പിക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അതും അന്വേഷണ പരിധിയില്‍ കൊണ്ടുവരണമെന്ന് സതീശന്‍ കത്തിലൂടെ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.