ETV Bharat / state

ISRO Spy Case Land Deals: ഐഎസ്ആർഒ ചാരക്കേസിലെ ഭൂമിയിടപാട്; നമ്പി നാരായണനും സിബിഐ ഉദ്യോഗസ്ഥർക്കും നോട്ടീസ്

author img

By ETV Bharat Kerala Team

Published : Sep 16, 2023, 1:08 PM IST

Updated : Sep 16, 2023, 2:35 PM IST

High court notice CBI and Nambi Narayanan: ഐഎസ്ആർഒ ചാരക്കേസിന്‍റെ അന്വേഷണത്തിനിടെ, നമ്പി നാരായണനും കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥരും തമ്മിൽ ഭൂമിയിടപാട് നടന്നുെന്നും ഇത് സിബിഐ അന്വേഷിക്കണമെന്നുമാണ് ഹർജി.

ഐഎസ്ആർഒ ചാരക്കേസ് ഭൂമിയിടപാട് ഹർജി  ചാരക്കേസിലെ ഭൂമിയിടപാട്  High Court On ISRO Espionage case  ISRO Espionage case  HC notice for CBI and Nambi Narayanan  Nambi Narayanan  ISRO Spy Case  ഐഎസ്ആർഒ ചാരക്കേസ്  ഐഎസ്ആർഒ ചാരക്കേസ് ഭൂമിയിടപാട് ഹൈക്കോടതി  നമ്പി നാരായണൻ
High Court On Land deals of ISRO Spy Case

എറണാകുളം: ഐഎസ്ആർഒ ചാരക്കേസ് അന്വേഷിച്ച സിബിഐ ഉദ്യോഗസ്ഥരും നമ്പി നാരായണനും തമ്മിൽ ഭൂമി ഇടപാട് നടത്തിയെന്നാരോപിച്ചുള്ള ഹർജിയിൽ നമ്പി നാരായണൻ ഉൾപ്പെടെയുള്ള എതിർ കക്ഷികൾക്ക് ഹൈക്കോടതി നോട്ടിസ് (High Court On Land deals of ISRO Spy Case). സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എസ് വിജയൻ നൽകിയ പുനഃപരിശോധന ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ളത്. ചാരക്കേസ് ആദ്യം അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് എസ് വിജയൻ.

ജസ്റ്റിസ് കെ ബാബു ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് നോട്ടിസിന് നിർദേശിച്ചത് (High court notice for CBI and Nambi Narayanan). ഭൂമി ഇടപാടിൽ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം സിബിഐ കോടതിയിൽ നൽകിയ ഹർജി തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. നമ്പി നാരായണനും (Nambi Narayanan) സിബിഐ ജോയിന്‍റ് ഡയറക്‌ടർ ആയിരുന്ന രാജേന്ദ്രനാഥ് കൗളും ഡിവൈഎസ്‌പി ആയിരുന്ന കെ വി ഹരിവത്സനും തമ്മിൽ ഭൂമി ഇടപാട് നടന്നുവെന്നാണ് പ്രധാന ആരോപണം (Land deals of ISRO Spy Case).

കേന്ദ്ര സർക്കാർ, സിബിഐ, നമ്പി നാരായണൻ, വിധേയരായ ഉദ്യോഗസ്ഥർ എന്നിവരടക്കമുള്ളവർക്കാണ് നോട്ടിസ് നൽകാൻ നിർദേശം. ഭൂമിയിടപാട് സംബന്ധിച്ച പവർ ഓഫ് അറ്റോർണി ഉൾപ്പെടെയുള്ള രേഖകൾ ഹർജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

'ആരോപണ ഹർജി തള്ളി ഹൈക്കോടതി': നമ്പി നാരായണനും മുൻ സിബിഐ ഉദ്യോഗസ്ഥരും തമ്മിലുള്ള ഭൂമി ഇടപാട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഗൂഢാലോചന കേസിലെ ഒന്നാം പ്രതിയായ എസ് വിജയൻ മുൻപ് സമർപ്പിച്ച ഹർജിയാണ് 2021ൽ ഹൈക്കോടതി തള്ളിയിരുന്നു. മുൻ സിബിഐ ഉദ്യോഗസ്ഥർക്ക് തമിഴ്‌നാട്ടിൽ ഭൂമി നൽകി കേസ് അട്ടിമറിച്ചു എന്നായിരുന്നു ഹർജിക്കാരൻ വാദിച്ചത്. തമിഴ്‌നാട്ടിലെ തിരുനെൽവേലി ജില്ലയിൽ നമ്പി നാരായണന്‍റെ ഉടമസ്ഥതയിലുള്ള 17 ഏക്കർ ഭൂമി സിബിഐ ഉദ്യോഗസ്ഥർക്ക് കൈമാറി എന്നും അതിനുള്ള തെളിവുകൾ വിചാരണ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട് എന്നും ഹർജിക്കാരനായ എസ് വിജയൻ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ശാസ്ത്രജ്ഞനും ഏജൻസി ഉദ്യോഗസ്ഥർക്കും എതിരെ അഴിമതി നിരോധന നിയമ പ്രകാരം അന്വേഷണത്തിന് ഉത്തരവിടാൻ വിചാരണ കോടതിയിൽ സമർപ്പിച്ച തെളിവുകൾ പര്യാപതമാണ് എന്നും വിജയൻ ഹൈക്കോടതിയിൽ വാദിച്ചു. എന്നാൽ, വിചാരണ കോടതിയിൽ നൽകിയ രേഖകളിൽ ഭൂമി വിറ്റത് തെളിയിക്കുന്നില്ല എന്നും യഥാർഥ വിൽപന രേഖകൾ ഹാജരാക്കണം എന്നും ഹൈക്കോടതി പറയുകയായിരുന്നു. 2021 നവംബർ 10-ാം തീയതി വാദം പൂർത്തിയാക്കിയ ഹർജി ഹൈക്കോടതി നവംബർ 15ന് തള്ളുകയായിരുന്നു.

Last Updated :Sep 16, 2023, 2:35 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.