ETV Bharat / science-and-technology

ലക്ഷ്യത്തിലേക്ക് അടുത്ത് ആദിത്യ; ജനുവരിയോടെ എല്‍ 1 പോയിന്‍റിലേക്ക് കടക്കാനുള്ള നീക്കം പൂര്‍ത്തിയാകുമെന്ന് എസ് സോമനാഥ്

author img

By ETV Bharat Kerala Team

Published : Nov 25, 2023, 12:49 PM IST

Aditya L1 latest updates : എല്‍ 1 പോയിന്‍റിലേക്ക് നീങ്ങാനുള്ള തയാറെടുപ്പിലാണ് നിലവില്‍ ആദിത്യ എല്‍ 1. 2024 ജനുവരിയോടെ നീക്കങ്ങള്‍ അന്തിമ ഘട്ടത്തില്‍ എത്തുമെന്ന് ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍

Aditya L1 spacecraft is nearing its final phase  Aditya L1 moving to final phase  Aditya L1 latest updates  ISRO Chief S Somanath on Aditya L1  ലക്ഷ്യത്തിലേക്ക് അടുത്ത് ആദിത്യ  ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ്  ആദിത്യ എല്‍ 1  Aditya L1
aditya-l1-spacecraft-is-nearing-its-final-phase-says-s-somanath

തിരുവനന്തപുരം : സൂര്യനെ കുറിച്ച് പഠിക്കുന്നതിനുള്ള രാജ്യത്തിന്‍റെ ആദ്യ ദൗത്യം ആദിത്യ എല്‍ 1, അതിന്‍റെ അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണെന്ന് ഐഎസ്‌ആര്‍ഒ. ലക്ഷ്യ സ്ഥാനമായ എല്‍ 1 പോയിന്‍റിലേക്ക് കടക്കാനുള്ള നീക്കങ്ങള്‍ അടുത്ത വര്‍ഷം ജനുവരി ഏഴിനകം പൂര്‍ത്തിയാകുമെന്നും ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് പറഞ്ഞു (Aditya L1 spacecraft is nearing its final phase says S Somanath). ആദ്യ റോക്കറ്റ് വിക്ഷേപണത്തിന്‍റെ 60-ാമത് വാര്‍ഷികവുമായി ബന്ധപ്പെട്ട് വിഎസ്‌എസ്‌സിയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം (ISRO Chief S Somanath on Aditya L1).

'നിലവില്‍ ആദിത്യ, എല്‍ 1 പോയിന്‍റിലേക്ക് പ്രവേശിക്കുന്നതിനുള്ള തയാറെടുപ്പിലാണ്. ഒരുപക്ഷേ ജനുവരി ഏഴിന് എല്‍ 1 പോയിന്‍റിലേക്ക് കടക്കുന്നതിനുള്ള അവസാന നീക്കങ്ങള്‍ നടക്കും' -സോമനാഥ് പറഞ്ഞു (Aditya L1 moving to final phase).

സെപ്‌റ്റംബര്‍ രണ്ടിനാണ് ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ സ്‌പേസ് സെന്‍ററില്‍ (എസ്‌ഡിഎസ്‌സി) നിന്ന് രാജ്യത്തിന്‍റെ സ്വപ്‌ന ദൗത്യമായ ആദിത്യ എല്‍ 1 വിക്ഷേപിച്ചത്. 125 ദിവസങ്ങള്‍ കൊണ്ട് ഭൂമിയില്‍ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് പേടകം സൂര്യനോട് ഏറ്റവും അടുത്ത് കണക്കാക്കപ്പെടുന്ന ലാന്‍ഗ്രാന്‍ജിയന്‍ പോയിന്‍റ് എല്‍ 1 ന് ചുറ്റുമുള്ള ഭ്രമണപഥത്തില്‍ സ്ഥാപിക്കും. ശാസ്‌ത്രീയ പരീക്ഷണങ്ങള്‍ക്കായി സൂര്യന്‍റെ ചിത്രങ്ങള്‍ ആദിത്യ എല്‍ 1 പകര്‍ത്തും.

നേരത്തെ ആദിത്യ എല്‍ 1 സൗരജ്വാലകളുടെ അതി തീവ്ര ഊര്‍ജ പ്രവാഹത്തിന്‍റെ എക്‌സ്‌ റേ ദൃശ്യങ്ങള്‍ പകര്‍ത്തിയതായി ഐഎസ്‌ആര്‍ഒ വ്യക്തമാക്കിയിരുന്നു. ആദിത്യയിലെ ഹൈ എനര്‍ജി L1 ഓര്‍ബിറ്റിങ് എക്‌സ്‌ റേ സ്‌പെക്‌ട്രോമീറ്ററായിരുന്നു ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇക്കഴിഞ്ഞ ഒക്‌ടോബര്‍ 29ന് ഏകദേശം 12:00 മുതൽ 22:00 UT വരെയുള്ള ആദ്യ നിരീക്ഷണ കാലയളവിലാണ് സ്‌പെക്‌ട്രോമീറ്ററിന് ദൃശ്യങ്ങള്‍ പകര്‍ത്താനായത് എന്നും ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം അറിയിക്കുകയുണ്ടായി.

ഇന്ത്യയുടെ ആദ്യ സൗര ദൗത്യമായ ആദിത്യ എല്‍ 1ല്‍ നിന്നും എക്‌സ്‌ റേ ദൃശ്യങ്ങള്‍ ലഭിച്ചത് സൗര യാത്രയെ സംബന്ധിച്ച് കൂടുതല്‍ പ്രതീക്ഷകള്‍ നല്‍കുന്നതാണ് എന്നാണ് സംഭവത്തിന് പിന്നാലെ ശാസ്‌ത്രലേകം ഒന്നടങ്കം അഭിപ്രായപ്പെട്ടത്. . സൂര്യനില്‍ നിന്നും രേഖപ്പെടുത്തപ്പെട്ട ഈ വിവരങ്ങള്‍ NOAA യുടെ GOES (Geostationary Operational Environmental Satellites) നൽകുന്ന എക്‌സ്‌ റേ ലൈറ്റ് കർവുകളുമായി പൊരുത്തപ്പെടുന്നതാണെന്നും ശാസ്‌ത്രജ്ഞര്‍ അന്ന് വ്യക്തമാക്കിയിരുന്നു.

Also Read: സൂര്യനില്‍ അതി തീവ്ര ഊര്‍ജ പ്രവാഹം; എക്‌സ്‌ റേ ദൃശ്യങ്ങള്‍ പകര്‍ത്തി ആദിത്യ എല്‍ 1, പുതിയ പഠനങ്ങള്‍ക്കുള്ള വാതായനമെന്ന് ശാസ്‌ത്ര ലോകം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.