ETV Bharat / bharat

''പൗരത്വനിയമം, ആർട്ടിക്കിൾ 370 തുടങ്ങിയവ മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍''; പ്രശംസിച്ച് ജെ.പി നദ്ദ

author img

By

Published : Jun 20, 2021, 3:47 PM IST

മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഏഴുവര്‍ഷം തികയ്ക്കുന്ന പശ്ചാത്തലത്തിലാണ് ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ പ്രശംസ.

Nadda lauds Modi govt  abrogation of Article 370  Ram Temple construction  CAA  COVID-19 pandemic  BJP President JP Nadda  Nadda lauds Modi govt, lists abrogation of Article 370, Ram Temple construction, CAA implementation as achievements  Nadda lists abrogation of Article 370, Ram Temple construction, CAA implementation as achievements  Abrogation of Article 370, Ram Temple construction in Ayodha and implementation of Citizenship Amendment Act  Bharatiya Janata Party (BJP) President JP Nadda  party-led government completing seven years at the Centre.  മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഏഴുവര്‍ഷം തികയ്ക്കുന്ന പശ്ചാത്തലത്തിലാണ് ജെ.പി നദ്ദയുടെ പ്രശംസ.  പൗരത്വനിയമം, ആർട്ടിക്കിൾ 370 റദ്ദാക്കൽ തുടങ്ങിയവയെ പ്രശംസിച്ച് ജെ.പി നദ്ദ  പൗരത്വനിയമം, ആർട്ടിക്കിൾ 370 തുടങ്ങിയവ മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങളെന്ന് ജെ.പി നദ്ദ  Nadda lauds Modi govt, lists abrogation of Article 370, Ram Temple construction, CAA implementation as achievements  ജമ്മു കശ്മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കൽ, അയോധ്യയിലെ രാമ ക്ഷേത്ര നിർമാണം, പൗരത്വ ഭേദഗതി നിയമം തുടങ്ങിയവ മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങളാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍
''പൗരത്വനിയമം, ആർട്ടിക്കിൾ 370 തുടങ്ങിയവ മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍''; പ്രശംസിച്ച് ജെ.പി നദ്ദ

ന്യൂഡൽഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ വിവിധ നിയമങ്ങളെയും പദ്ധതികളെയും പ്രശംസിച്ച് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദ. ബി.ജെ.പി പരിശീലന വകുപ്പ് സംഘടിപ്പിച്ച വെർച്വൽ ചടങ്ങില്‍ സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്‌മീരിലെ ആർട്ടിക്കിൾ 370 റദ്ദാക്കൽ, അയോധ്യയിലെ രാമ ക്ഷേത്ര നിർമാണം, പൗരത്വ ഭേദഗതി നിയമം തുടങ്ങിയവ മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങളാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ എടുത്തുപറഞ്ഞു.

പാർട്ടി നേതൃത്വം നല്‍കുന്ന സർക്കാർ കേന്ദ്രത്തിൽ ഏഴു വർഷം പൂർത്തിയാക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ദേശീയ അധ്യക്ഷന്‍റെ പ്രശംസ. ബോഡോ സംഘർഷ പരിഹാരം, കൊവിഡ് പ്രതിരോധം തുടങ്ങിയവയെക്കുറിച്ചും നദ്ദ പരാമര്‍ശിച്ചു. പാർട്ടി ഭരിയ്ക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ക്യാബിനറ്റ് മന്ത്രിമാരും ബി.ജെ.പിയുടെ പ്രമുഖ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.

ALSO READ: ഉത്തരാഖണ്ഡില്‍ ലോക്ക്ഡൗൺ ജൂൺ 29 വരെ നീട്ടി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.