ETV Bharat / bharat

രാമ ക്ഷേത്ര നിർമാണത്തിനായി പണം ശേഖരിച്ചയാൾക്കെതിരെ കേസ്

author img

By

Published : Dec 28, 2020, 12:49 PM IST

ഐപിസി 419, ഐടി ആക്‌ട് എന്നിവ പ്രകാരമാണ് പ്രതിക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്.

Man booked for collecting money  Man booked for Ram temple fraud  fraud in name of Ram temple  രാമ ക്ഷേത്ര നിർമാണത്തിനായി പണം ശേഖരിച്ചയാൾക്കെതിരെ കേസ്  രാമ ക്ഷേത്ര നിർമാണം  രാമ ക്ഷേത്ര നിർമാണത്തിനായി പണം ശേഖരണം  man booked for collecting money for ram temple
രാമ ക്ഷേത്ര നിർമാണത്തിനായി പണം ശേഖരിച്ചയാൾക്കെതിരെ കേസ്

ലക്‌നൗ: അയോധ്യയിൽ രാമ ക്ഷേത്രം നിർമിക്കുന്നതിനായി വ്യാജരേഖ ചമച്ച് സമൂഹ മാധ്യമത്തിലൂടെയും നേരിട്ടും പണം ശേഖരിച്ചയാൾക്കെതിരെ പൊലീസ് കേസെടുത്തു. പ്രേംവീർ സിംഗ് എന്നയാൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. മൊറാദാബാദ് ജില്ലയിലെ ബിജെപി നേതാവ് രാജ്‌പാൽ സിംഗ് ചൗഹാൻ നൽകിയ പരാതിയിലാണ് ഇയാൾക്കെതിരെ കേസ് രജിസ്‌റ്റർ ചെയ്‌തത്.

ഐപിസി 419, ഐടി ആക്‌ട് എന്നിവ പ്രകാരമാണ് കേസ് രജിസ്‌റ്റർ ചെയ്‌തതെന്നും സമൂഹ മാധ്യമങ്ങളിലെ പോസ്‌റ്റുകളിൽ നിന്നും ഇയാൾ വിശ്വഹിന്ദു മഹാശക്തി സംഘത്തിൽ ഉൾപ്പെട്ടയാളാണെന്ന് മനസിലാക്കാൻ കഴിഞ്ഞെന്നും അറസ്‌റ്റ് ഉടൻ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.