ETV Bharat / bharat

രാജ്യസുരക്ഷയ്ക്കും നിരീക്ഷണങ്ങള്‍ക്കുമായി 50 ഉപഗ്രങ്ങള്‍; ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ്

author img

By ETV Bharat Kerala Team

Published : Dec 29, 2023, 2:55 PM IST

satellites for intelligence gathering: ഇന്ത്യയ്ക്ക് കുറച്ച് കൂടി മെച്ചപ്പെട്ട ഇന്‍റലിജന്‍സ് സംവിധാനം ആവശ്യമാണ്. ഇതിനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് വ്യക്തമാക്കി ഐഎസ്ആര്‍ഒ.

Enter here.. more strong i satellites  intelligence satellites  50 ഉപഗ്രങ്ങള്‍  isro  എസ് സോമനാഥ്
Isro chief india planning launch satellites for intelligence gathering

മുംബൈ: രാജ്യസുരക്ഷയെ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുന്നതിനായി അന്‍പത് ഉപഗ്രഹങ്ങളെ വിന്യസിക്കുമെന്ന് ഐഎസ്ആര്‍ഒ മേധാവി എസ് സോമനാഥ് (ISRO Chief S Somanath). അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഇവ വിന്യസിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത് (India needs more strong intelligence satellites).

വിവിധ ഭ്രമണപഥങ്ങളിലായി ഉപഗ്രങ്ങളുടെ ഒരു പാളി രൂപീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സൈനിക നീക്കം അടക്കമുള്ള വിവരങ്ങള്‍ ശേഖരിക്കാനായാകും ഇവയെ ഉപയോഗിക്കുക. ആയിരക്കണക്കിന് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ചിത്രങ്ങള്‍ ശേഖരിക്കാനും ഈ ഉപഗ്രഹങ്ങള്‍ക്കാകും (India planning to launch satellites for intelligence gathering)

ശക്തമായ ഒരു രാജ്യമാകാന്‍ ഇന്ത്യയ്ക്ക് ഇപ്പോഴുള്ള ഉപഗ്രഹങ്ങള്‍ മതിയാകില്ല. ഇപ്പോഴുള്ളതിന്‍റെ പത്തിരട്ടിയെങ്കിലും ഇതിന് ആവശ്യമാണ്. മുംബൈ ഐഐടി എല്ലാവര്‍ഷവും സംഘടിപ്പിക്കുന്ന ടെക്ഫെസ്റ്റില്‍ ഇക്കുറി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു എസ് സോമനാഥ് (TechFest IIT Bombay)

മാറ്റങ്ങള്‍ മനസിലാക്കാനുള്ള ഉപഗ്രഹങ്ങളുടെ ശേഷി മെച്ചപ്പെടുത്തണം. ഡാറ്റകള്‍ വിശകലനം ചെയ്യാന്‍ എഐ സാങ്കേതികതയെ കൂടുതലായി പ്രയോജനപ്പെടുത്തല്‍, ആവശ്യത്തിനുള്ള വിവരങ്ങള്‍ മാത്രം ഉള്‍ക്കൊള്ളല്‍, അനാവശ്യ വിവരങ്ങള്‍ ഒഴിവാക്കല്‍ തുടങ്ങിയവ ഇതിന് വളരെ അത്യാവശ്യമാണ്. ബഹിരാകാശ വാഹനങ്ങള്‍ക്ക് രാജ്യത്തിന്‍റെ അതിര് തിരിച്ചറിയാനും അയല്‍രാജ്യങ്ങള്‍ മനസിലാക്കാനുമുള്ള ശേഷിയുണ്ടെന്നും ഐഎസ്ആര്‍ഒ മേധാവി പറഞ്ഞു.

എല്ലാം ഉപഗ്രഹങ്ങളിലൂടെ വീക്ഷിക്കാനാകും. ഇത് നമുക്ക് ഏറെ കരുത്ത് പകരും. ചുറ്റും നടക്കുന്നത് എന്താണെന്ന് മനസിലാക്കാനുള്ള കഴിവാണ് ഒരു രാജ്യത്തിന്‍റെ കരുത്ത് നിര്‍ണയിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി ഉപഗ്രഹങ്ങള്‍ നിര്‍മിച്ച് കൊണ്ടിരിക്കുകയാണ്.

അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയുടെ ഇന്‍റലിജന്‍സ് സംവിധാനം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനായി ഉപഗ്രങ്ങളെ വിന്യസിക്കാന്‍ നാം സജ്ജമാണ്. ഇതിലൂടെ രാജ്യത്തിന്‍റെ സുരക്ഷ ഭീഷണികളെ കാര്യക്ഷമമായി നേരിടാനാകുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഭൂമധ്യ രേഖ ഭ്രമണപഥം (GEO) മുതല്‍ ലോവര്‍ എര്‍ത് ഓര്‍ബിറ്റ് (LEO) വരെ ഉപഗ്രഹങ്ങളെ വിന്യസിക്കുകയാണ് ലക്ഷ്യം. ചില അവസരങ്ങളില്‍ ഇവ വളരെ നിര്‍ണായകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒപ്റ്റിക്കലിന് പുറമെ സാര്‍ (സിന്തറ്റിക് അപെര്‍ച്യുര്‍ല റഡാര്‍), തെര്‍മല്‍ പോലുള്ള വിവിധ സാങ്കേതികതകളാകും ഇവയില്‍ ഉപയോഗിക്കുകയെന്നും സോമനാഥ് വ്യക്തമാക്കി.

ഉപഗ്രഹങ്ങള്‍ തമ്മിലുള്ള ആശയവിനിമയവും സാധ്യമാക്കും. കാരണം ജിയോയിലുള്ള ഒരു ഉപഗ്രഹത്തിന് 36000 കിലോമീറ്റര്‍ അകലെയുള്ളവയെ വരെ കണ്ടെത്താനാകും. ഇത് ലോവര്‍ ഭ്രമണപഥത്തിലുള്ള ഉപഗ്രഹവുമായി പങ്ക് വച്ചാല്‍ ആ ഉപഗ്രഹത്തിന് ഇത് കൂടുതല്‍ പരിശോധിക്കാനും വിവരങ്ങള്‍ ശേഖരിക്കാനും സാധ്യമാകും.

കിലോമീറ്ററുകളോളം ദൈര്‍ഘ്യമുള്ള ചിത്രങ്ങള്‍ ശേഖരിക്കാനും ഐഎസ്ആര്‍ഒ ലക്ഷ്യമിടുന്നുണ്ട്. ഓരോ ദിവസവും നമ്മുടെ അതിര്‍ത്തികള്‍ ഇത്തരത്തില്‍ നിരീക്ഷിക്കാനാകും. നിലവില്‍ ഇത്തരം നിരീക്ഷണത്തിനായി രാജ്യത്ത് 54 ഉപഗ്രഹങ്ങള്‍ മാത്രമാണ് ഉള്ളത്. ഇത് ഇന്ത്യ പോലൊരു രാജ്യത്തിന് പര്യാപ്‌തമല്ല. കൂടുതല്‍ ശക്തമായ നിരീക്ഷണ സംവിധാനം ഇന്ത്യയ്ക്ക് ആവശ്യമാണ്. ഇപ്പോഴുള്ളതിന്‍റെ പത്തിരട്ടി സുരക്ഷ ഉപഗ്രഹങ്ങള്‍ രാജ്യത്തിന് വേണ്ടതുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: ഇവർക്കിത് അഭിമാന നിമിഷം, വി സാറ്റ് ഐഎസ്ആർഒക്ക് കൈമാറി...ഭാവിയിലെ ബഹിരാകാശ ശാസ്ത്രജ്ഞർക്ക് സല്യൂട്ട്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.