ETV Bharat / bharat

ISRO Chief S Somanath About Aditya L1 : ആദിത്യ എൽ 1 ; ജനുവരി പകുതിയോടെ ലഗ്രാഞ്ച് പോയിന്‍റിൽ എത്തുമെന്ന് ഐഎസ്ആർഒ

author img

By ETV Bharat Kerala Team

Published : Oct 15, 2023, 10:20 AM IST

Updated : Oct 15, 2023, 3:17 PM IST

Aditya-L1 to reach Lagrange Point 1 by mid-January: ഭൂമിയിൽ നിന്ന് L1 പോയിന്‍റിലേക്ക് സഞ്ചരിക്കാൻ ഏകദേശം 110 ദിവസമാണ് എടുക്കുന്നതെന്നും അതിനാൽ ജനുവരി പകുതിയോടെ ആദിത്യ എൽ 1 ലഗ്രാഞ്ച് പോയിന്‍റിൽ എത്തുമെന്നും ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്

Aditya L1  ISRO Chief S Somnath  ISRO Chief S Somanath about aditya l1 mission  Aditya L1 sun mission Lagrange Point 1  ആദിത്യ എൽ 1  ആദിത്യ എൽ 1 ലഗ്രാഞ്ച് പോയിന്‍റ്  സൗരോർജ ദൗത്യം ആദിത്യ എൽ 1  ഹാലോ ഓർബിറ്റ്  halo orbit  ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ്
ISRO Chief S Somanath About Aditya L1

മധുരൈ (തമിഴ്‌നാട്) : ഇന്ത്യയുടെ ആദ്യ സൗരോർജ ദൗത്യമായ ആദിത്യ എൽ 1 ബഹിരാകാശ പേടകം ജനുവരി പകുതിയോടെ സൺ-എർത്ത് ലഗ്രാഞ്ച് പോയിന്‍റ് 1ൽ (എൽ1) എത്തുമെന്ന് ഐഎസ്ആർഒ (ISRO Chief S Somanath About Aditya L1). 'നിലവിൽ പേടകം (ആദിത്യ എൽ1) വളരെ നന്നായി പ്രവർത്തിക്കുന്നുണ്ട്. ഭൂമിയിൽ നിന്ന് L1 പോയിന്‍റിലേക്ക് സഞ്ചരിക്കാൻ ഏകദേശം 110 ദിവസമെടുക്കും.

അതിനാൽ ജനുവരി പകുതിയോടെ ആദിത്യ എൽ 1 ലഗ്രാഞ്ച് പോയിന്‍റിൽ (Lagrange Point) എത്തും. അതിനെയാണ് ഹാലോ ഓർബിറ്റ് എന്ന് പറയുന്നത്. വലിയ ഭ്രമണപഥമാണ് ഹാലോ ഓർബിറ്റ് (halo orbit). ജനുവരി പകുതിയോടെ ഇത് സാധ്യമാകും'- ഐഎസ്ആർഒ മേധാവി എസ് സോമനാഥ് (ISRO Chief S Somanath) മാധ്യമപ്രവർത്തകരോട് പറഞ്ഞു(Aditya-L1 to reach Lagrange Point 1 by mid-January).

സെപ്റ്റംബർ 19ന് പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ടിരുന്നു. ഭൂമിയിൽ നിന്ന് ഏകദേശം 1.5 ദശലക്ഷം കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ആദ്യത്തെ സൺ-എർത്ത് ലഗ്രാഞ്ചിയന്‍ പോയിന്‍റിന് (L1) ചുറ്റുമുള്ള ഹാലോ ഭ്രമണപഥത്തിൽ നിന്ന് സൂര്യനെ പഠിക്കുന്ന ആദ്യത്തെ ഇന്ത്യൻ ബഹിരാകാശ നിരീക്ഷണ ദൗത്യമാണ് ആദിത്യ എൽ1 (Aditya L1 Updation ISRO). ഈ എൽ1 പോയിന്‍റിൽ നിന്ന് സൂര്യനെ ഉപഗ്രഹത്തിന് തടസ്സങ്ങളില്ലാതെ നിരീക്ഷിക്കാം.

ഇന്ത്യയുടെ അഭിമാനമായി പറന്നുയര്‍ന്ന ആദിത്യ എൽ1 ൽ ഏഴ് വ്യത്യസ്‌ത പേലോഡുകളാണ് പേടകത്തില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇവ സൂര്യനെക്കുറിച്ച് വിശദമായി പഠനം നടത്തും. സൂര്യന്‍റെ അന്തരീക്ഷം, കാന്തികക്ഷേത്രം, സൂര്യന്‍റെ പുറം പാളി, ചൂടിന്‍റെ പുറന്തള്ളൽ, സൂര്യനിൽ നടക്കുന്ന സ്‌ഫോടനങ്ങൾ, അതുവഴി പുറത്തേയ്‌ക്ക് വിടുന്ന ഊർജം എന്നിവയെപ്പറ്റി പഠിക്കാനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്.

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ട സതീഷ് ധവാൻ സ്‌പേസ്‌ സെന്‍ററിൽ നിന്നും സെപ്‌റ്റംബർ 2-നാണ് ആദിത്യ എൽ1 വിക്ഷേപിച്ചത്. പിഎസ്‌എൽവി സി57 റോക്കറ്റാണ് പേടകം വഹിച്ചത്. ആദിത്യ-എൽ1 സൂര്യനിൽ ഇറങ്ങുകയോ അടുത്ത് സമീപിക്കുകയോ ചെയ്യില്ലെന്ന് ഐഎസ്ആർഒ നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

Also read: Aditya L 1 Shares Selfie and Images: യാത്രക്കിടെ സെല്‍ഫിയെടുത്തയച്ച് ആദിത്യ എല്‍ 1; ഒപ്പം ഭൂമിയുടെയും ചന്ദ്രന്‍റെയും ചിത്രങ്ങളും

സെപ്‌റ്റംബർ 3നായിരുന്നു ഉപഗ്രഹം ആദ്യത്തെ ഭ്രമണപഥം (Earth Bound Manoeuvre) ഉയർത്തൽ പൂർത്തിയാക്കിയത്. തുടർന്ന് സെപ്റ്റംബർ 5ന് രണ്ടാം ഭ്രമണപഥം ഉയർത്തലും സെപ്റ്റംബർ 10ന് മൂന്നാം ഭ്രമണപഥം ഉയർത്തലും സെപ്റ്റംബർ 15ന് നാലാം ഭ്രമണപഥം ഉയർത്തലും വിജയകരമായി പൂർത്തിയാക്കിയിരുന്നു. യാത്രയ്ക്കി‌ടെ ആദിത്യ എൽ 1 (Aditya L1) സെല്‍ഫി പകർത്തുകയും ഭൂമിയുടെയും ചന്ദ്രന്‍റെയും ചിത്രങ്ങൾ എടുക്കുകയും ചെയ്‌തിരുന്നു. ഈ ചിത്രങ്ങൾ ഐഎസ്ആർഒ എക്‌സിൽ പങ്കുവച്ചിരുന്നു.

Last Updated : Oct 15, 2023, 3:17 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.