ETV Bharat / bharat

പീഡനത്തിന് ഇര, ദയാവധം വേണമെന്ന് വനിത ജഡ്‌ജിയുടെ കത്ത്: റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

author img

By ETV Bharat Kerala Team

Published : Dec 15, 2023, 12:40 PM IST

Updated : Dec 15, 2023, 12:58 PM IST

UP Judge Euthanasia Open Letter: ജോലി സ്ഥലത്ത് ലൈംഗികാതിക്രമത്തിന് ഇരയായെന്നും ദയാവധം വേണമെന്നുമുള്ള വനിത ജഡ്‌ജിയുടെ തുറന്ന കത്തില്‍ റിപ്പോര്‍ട്ട് തേടി ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഢ്.

UP Judge seeks permission  UP Judge Sexual Harassment Allegations  UP Judge seeks permission to End Life  Chief Justice Chandrachud On UP Judge euthanasia  SC On UP Judge Euthanasia Letter  ദയാവധം  അഭിഭാഷക ദയാവധം തേടിയ സംഭവം  സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദയാവധം  UP Judge Euthanasia Open Letter  ചീഫ് ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഢ്
UP Judge Euthanasia Open Letter

ന്യൂഡല്‍ഹി: ലൈംഗിക പീഡനത്തിനിരയായ വനിത ജഡ്‌ജി ദയാവധം തേടിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് (Chief Justice DY Chandrachud Seeks Report On UP Judge Sexual Harassment Allegations ). ജോലി സ്ഥലത്ത് താന്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് ചൂണ്ടിക്കാട്ടി വനിത ജഡ്‌ജി ഒരു തുറന്ന കത്തെഴുതിയത് സമൂഹമാധ്യമങ്ങളില്‍ ഉള്‍പ്പടെ വലിയ ചര്‍ച്ചയായിരുന്നു. ഈ സംഭവത്തിലാണ് ചീഫ് ജസ്റ്റിസ് ഇടപെട്ടതും അലഹബാദ് ഹൈക്കോടതിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടതും.

ചീഫ് ജസ്റ്റിസ് ചന്ദ്രചൂഢിന്‍റെ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ സുപ്രീം കോടതി സെക്രട്ടറി ജനറൽ അതുൽ എം കുർഹേക്കർ അലഹബാദ് ഹൈക്കോടതി രജിസ്ട്രാർ ജനറലിന് കത്ത് കൈമാറി. വനിത ജഡ്‌ജി ഉന്നയിച്ചിരിക്കുന്ന പരാതിയില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ജോലി ചെയ്‌തിരുന്ന സമയത്ത് ഒരു ജില്ല ജഡ്‌ജിയും കൂട്ടാളികളും ചേര്‍ന്ന് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് വനിത ജഡ്‌ജി ഉന്നയിക്കുന്ന പരാതി. മാലിന്യം പോലെയാണ് അവര്‍ തന്നെ കൈകാര്യം ചെയ്‌തത്. ആര്‍ക്കും ഉപകാരമില്ലാത്ത ഒരു ജീവിയായാണ് ഞാന്‍ പോലും ഇപ്പോള്‍ എന്നെ കാണുന്നത്.

2023 ജൂലൈയില്‍ ഇക്കാര്യം ഹൈക്കോടതിയുടെ ആഭ്യന്തര പരാതി സമിതിയിലും ഉന്നയിച്ചിരുന്നു. അവിടെ പ്രഹസനവും വ്യാജവും മാത്രമായ അന്വേഷണമായിരുന്നു നടന്നത്. കേസില്‍ സാക്ഷികളായവരെല്ലാം ജില്ല ജഡ്‌ജിയുടെ കീഴുദ്യോഗസ്ഥരാണ്. അവര്‍ തന്‍റെ മേലുദ്യോഗസ്ഥനെതിരെ എങ്ങനെയാണ് മൊഴി നല്‍കുക.

നീതിയുക്തമായ അന്വേഷണത്തിനായി തന്‍റെ പരാതിയിലുള്ള അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ജില്ല ജഡ്‌ജിയെ സ്ഥലം മാറ്റാന്‍ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ലെന്നും വനിത ജഡ്‌ജി കത്തില്‍ പറയുന്നുണ്ട്. അന്വേഷണ നടക്കുന്ന കാലയളവിലേക്ക് ആരോപണവിധേയനായ ജഡ്‌ജിയെ സ്ഥലം മാറ്റണെന്ന ആവശ്യം ഉന്നയിച്ചിട്ട് അത് ശ്രദ്ധിക്കാന്‍ ആരുമുണ്ടായിരുന്നില്ലെന്നും വനിത ജഡ്‌ജി കത്തില്‍ പറഞ്ഞു.

Also Read : വണ്ടിപ്പെരിയാർ കൊലപാതകം: അന്വേഷണത്തില്‍ വൻ പാളിച്ചയെന്ന് കോടതി

Last Updated :Dec 15, 2023, 12:58 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.