ETV Bharat / bharat

Chandrayaan 3 Success ISRO Adithya L1 അഭിമാനം ഐഎസ്‌ആർഒ; ചന്ദ്രനെ തൊടാൻ ഭൂമിയില്‍ സ്വപ്‌നം കണ്ടവർ സൂര്യനെ തേടി യാത്ര തുടങ്ങുന്നു

author img

By ETV Bharat Kerala Team

Published : Aug 23, 2023, 9:32 PM IST

Scientist Hardwork Behind Chandrayaan 3: ആയിരത്തോളം ശാസ്ത്രജ്ഞരും എൻജിനീയർമാരും ചേർന്നാണ് ദൗത്യത്തിന് പിന്നില്‍ പ്രവർത്തിച്ചതെന്നാണ് ഐഎസ്ആർഒ മേധാവി എസ് സോമനാഥ് പറഞ്ഞത്

chandrayaan 3  chandrayaan 3 success  isro  isro next project  adithya l1  lander module  propulsion module  space scientists  vikram sarabhai space centre  unnikrishnan nair  u r rao satellite centre  kalpana k  m vanitha  m shankaran  liquid propulsion systems centre  v narayan  mangalyaan  gaganyan  ഐഎസ്ആർഒ  ഐഎസ്ആർഒ മേധാവി  എസ് സോമനാഥ്  s somanath  ചന്ദ്രയാൻ 3  പ്രൊപ്പല്‍ഷൻ മൊഡ്യൂള്‍  സോഫ്റ്റ് ലാൻഡ്  ഐഎസ്ആർഒ  വിക്രം സാരാഭായ് സ്പേസ് റിസർച്ച് സെന്‍റർ  ബെംഗളൂരു യുആർ റാവു സാറ്റലൈറ്റ് സെന്‍ററിലെ  കല്‍പന കെ  എം വനിത  വി നാരായണൻ  ഇന്ത്യൻ നാഷണല്‍ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച്  ഗഗന്‍യാന്‍  മംഗൾയാൻ
Chandrayaan 3 Success ISRO Adithya L1

അഭിമാനം ഐഎസ്ആർഒ പ്രധാന മന്ത്രി സംസാരിക്കുന്നു

ബെംഗളൂരു: 2023 ഓഗസ്‌റ്റ് 23 ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തില്‍ എന്നും സുവർണശോഭയില്‍ തിളങ്ങി നില്‍ക്കുന്ന ദിവസം. ഇന്ത്യയുടെ അഭിമാന ദൗത്യമായ ചന്ദ്രയാൻ 3(chandrayaan 3) ചന്ദ്രനെ തൊട്ടു. പ്രൊപ്പല്‍ഷൻ മൊഡ്യൂളില്‍(propulsion module) നിന്ന് വേർപെട്ട ലാൻഡർ മൊഡ്യൂൾ(lander module) ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാൻഡ്(soft land) ചെയ്‌തു.

നാല് വർഷത്തെ ഇന്ത്യൻ ശാസ്ത്രജ്ഞരുടെ അക്ഷീണ പരിശ്രമമാണ് ഇതോടെ വിജയം കണ്ടത്. കൊവിഡ് കാലത്തുണ്ടായ പ്രശ്‌നങ്ങൾ മറികടന്ന് ഐഎസ്ആർഒയുമായി(ISRO) ബന്ധപ്പെട്ട് കിടക്കുന്ന ഇന്ത്യയിലെ ബഹിരാകാശ ശാസ്ത്രജ്ഞരുടെ(space scientists) വലിയ ശൃംഖല ഒരേ മനസോടെ ഒന്നിച്ച് പ്രവർത്തിച്ചു. ആയിരത്തോളം ശാസ്ത്രജ്ഞരും എൻജിനീയർമാരും ചേർന്നാണ് ദൗത്യത്തിന് പിന്നില്‍ പ്രവർത്തിച്ചതെന്നാണ് ഐഎസ്ആർഒ മേധാവി എസ് സോമനാഥ് പറഞ്ഞത്.

പിന്നില്‍ പ്രവര്‍ത്തിച്ച നിര്‍ണായക വ്യക്തികള്‍: മലയാളികൾക്ക് അഭിമാനമായി തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്പേസ് റിസർച്ച് സെന്‍റർ(vikram sarabhai space centre) ഡയറക്‌ടർ ഉണ്ണികൃഷ്‌ണൻ നായരും(unnikrishnan nair) സഹപ്രവർത്തകരും ചന്ദ്രയാൻ 3 വിജയത്തിന് പിന്നില്‍ പ്രവർത്തിച്ചിരുന്നു. ബെംഗളൂരു യുആർ റാവു സാറ്റലൈറ്റ് സെന്‍ററിലെ(u r rao satellite centre) കല്‍പന കെ(kalpana k), ചന്ദ്രയാൻ 2 ദൗത്യത്തിന്‍റെ പ്രൊജക്‌ട് ഡയറക്‌ടറായിരുന്ന എം വനിത(m vanitha) എന്നിവരും ഈ ദൗത്യത്തില്‍ നിർണായക സാന്നിധ്യമായി. വർഷങ്ങളായി ഐഎസ്ആർഒ ഉപഗ്രഹങ്ങളുടെ പിന്നില്‍ പ്രവർത്തിക്കുന്ന എം ശങ്കരൻ( m shankaran), തിരുവനന്തപുരത്തെ ലിക്വിഡ് പ്രൊപ്പല്‍ഷൻ സിസ്‌റ്റംസ് സെന്‍റർ(liquid propulsion systems centre) ഡയറക്‌ടറും എൻജിൻ വിദഗ്‌ധനുമായ വി നാരായണൻ(v narayanan) എന്നിവരും ചന്ദ്രയാൻ 3യുടെ വിജയത്തില്‍ നിർണായകമായ പേരുകളാണ്.

2023 ജൂലൈ 14ന് വിക്ഷേപിച്ച ചന്ദ്രയാൻ 3 ദൗത്യത്തില്‍ 35 ദിവസങ്ങൾക്ക് ശേഷം ഓഗസ്‌റ്റ് 17നാണ് പ്രൊപ്പല്‍ഷൻ മൊഡ്യൂളില്‍ നിന്ന് ലാൻഡർ മൊഡ്യൂൾ വിജയകരമായി വേർപെട്ടത്. ഓഗസ്‌റ്റ് 18ന് വീണ്ടും താഴ്‌ന്ന ഭ്രമണപഥത്തിലേക്ക് മാറി. ഓഗസ്‌റ്റ് 23ന് സോഫ്റ്റ് ലാൻഡിങ് നടത്തിയ ചന്ദ്രയാൻ 3യിലെ പേ ലോഡ് ഇനി ഭൂമിയേയും ചന്ദ്രനേയും ആവാസ യോഗ്യമാക്കുന്ന ഘടകങ്ങളെ കുറിച്ച് പഠനം നടത്തും.

ഐഎസ്ആർഒ: കേന്ദ്ര സർക്കാരിന്‍റെ ബഹിരാകാശ വകുപ്പിന് കീഴിലാണ് ഐഎസ്ആർഒ(ISRO) പ്രവർത്തിക്കുന്നത്. 1962ല്‍ രൂപീകരിച്ച ഇന്ത്യൻ നാഷണല്‍ കമ്മിറ്റി ഫോർ സ്പേസ് റിസർച്ച്(Indian national committee for space research) എന്ന സ്ഥാപനം പേര് മാറ്റി 1969 ഓഗസ്‌റ്റ് 15നാണ് ഐഎസ്ആർഒ ആയി മാറിയത്. 1972ല്‍ ബഹിരാകാശ വകുപ്പ് രൂപീകരിച്ച് ഐഎസ്ആർഒ അതിന് കീഴിലാക്കി.

2008ലാണ് ചന്ദ്രയാൻ 1 ശ്രീഹരിക്കോട്ടയില്‍ നിന്ന് കുതിച്ചുയർന്നത്. ചന്ദ്രനില്‍ ജലസാന്നിധ്യം കണ്ടെത്തിയതായിരുന്നു പ്രധാന നേട്ടം. പ്രഥമ ചൊവ്വ പര്യവേഷണ വാഹനമായ മംഗൾയാൻ(mangalyaan) 2013ല്‍ കുതിച്ചുയർന്നു.

ഗഗന്‍യാന്‍(gaganyan) പദ്ധതി വിജയകരമാക്കാന്‍ ഐഎസ്‌ആര്‍ഒ: ആദ്യ ശ്രമത്തില്‍ ചൊവ്വ ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ആദ്യ ഏഷ്യൻ രാജ്യമായും ഇന്ത്യ മാറി. 2019ല്‍ ചന്ദ്രയാൻ 2 വിക്ഷേപിച്ചെങ്കിലും അവസാന നിമിഷം സാങ്കേതിക തകരാർ സംഭവിച്ചു. ഇനി മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഗഗൻയാൻ പദ്ധതിയുടെ പരിശ്രമത്തിലാണ് ഐഎസ്ആർഒ.

2007ല്‍ വിഭാവനം ചെയ്‌തെങ്കിലും ഇതുവരെയും ശ്രമം വിജയമാക്കാൻ സാധിച്ചിട്ടില്ല. സുരക്ഷ കാരണങ്ങൾ അടക്കമാണ് ഗഗൻയാൻ നീളുന്നത്. ഇനി സൂര്യനെ തേടി ആദിത്യയാൻ പദ്ധതിയും ഐഎസ്ആർഒ വിഭാവനം ചെയ്യുന്നുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.