ETV Bharat / bharat

രാമക്ഷേത്രം മൂന്ന് വർഷത്തിനുള്ളിൽ പൂർത്തിയാക്കുമെന്ന് ശ്രീ രാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ്

author img

By

Published : Feb 20, 2020, 9:57 AM IST

ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട ജോലികളുടെ മേൽനോട്ടത്തിനായി റിട്ടയേർഡ് ഓഫീസറായ നിപേന്ദ്ര മിശ്രയുടെ അധ്യക്ഷതയിൽ ട്രസ്റ്റ് പുതിയ സമിതിയെ രൂപീകരിച്ചു.

Ram temple construction  Trust  Ram temple  New Delhi  ക്ഷേത്ര നിർമാണം  രാമക്ഷേത്രം പൂർത്തിയാക്കുമെന്ന് ശ്രീ രാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് അയോധ്യ  സന്ത് ഗോവിന്ദ് ദേവ് ഗിരി
മൂന്ന് വർഷത്തിനുള്ളിൽ രാമക്ഷേത്രം പൂർത്തിയാക്കുമെന്ന് ശ്രീ രാം ജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമാണം ഈ മാസം ഏപ്രിലിൽ ആരംഭിക്കുമെന്നും മൂന്ന് വർഷത്തിനുള്ളിൽ രാമക്ഷേത്രം പൂർത്തീകരിക്കുമെന്നും ശ്രീ രാം ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റ് ട്രഷറർ സന്ത് ഗോവിന്ദ് ദേവ് ഗിരി പറഞ്ഞു. നൃത്യ ഗോപാൽ ദാസിനെ ട്രസ്റ്റ് പ്രസിഡന്‍റായും വിഎച്ച്പി നേതാവായ ചമ്പത് റായെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു. ക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട ജോലികളുടെ മേൽനോട്ടത്തിനായി റിട്ടയേർഡ് ഓഫീസറായ നിപേന്ദ്ര മിശ്രയുടെ അധ്യക്ഷതയിൽ ട്രസ്റ്റ് പുതിയ സമിതി രൂപീകരിച്ചിട്ടുണ്ട്. മിശ്ര അധ്യക്ഷനായ സമിതി കമ്പനി രൂപീകരിക്കുമെന്നും കൂടുതൽ ഔപചാരികതകൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും ട്രസ്റ്റിലെ മുതിർന്ന അംഗം മാധ്യമ പ്രവർത്തകരോട് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.